( ഹൂദ് ) 11 : 117

وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ

നിന്‍റെ നാഥന്‍ അക്രമപരമായി ഒരു നാടിനെയും നശിപ്പിക്കുകയില്ല, അതിലെ നിവാസികള്‍ സുകൃതം കല്‍പ്പിക്കുന്നവരായിരിക്കെ.

ഗ്രന്ഥത്തിന്‍റെ അഭിസംബോധകരായ മക്കാമുശ്രിക്കുകള്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ലഭിച്ചിരുന്നില്ല. അതിനാല്‍ അവര്‍ നശിപ്പിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ക്രോഡീകരിച്ചിരിക്കെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയിരിക്കുന്നു. അവര്‍ ലോകത്തെല്ലായിടത്തും മറ്റെല്ലാ ജനവിഭാഗത്തെക്കാളും നശീകരണ പ്രവര്‍ത്തനങ്ങളിലും നീചവൃത്തികളിലും മുഴുകിയിരിക്കുകയാണ്. അപ്പോള്‍ 4: 131-133 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം അദ്ദിക്ര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ ഏല്‍പിക്കുന്നതാണ്. ഇജാസില്‍ മഹ്ദി പ്രത്യക്ഷപ്പെടുന്നതോടെ മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതാണ്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന അവസാനത്തെ സാബിഖും ഇഹലോകത്തുനിന്ന് വിടവാങ്ങുന്നതോടുകൂടിയാണ് 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ പ്രധാനപ്പെ ട്ട 10 അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുക. 4: 158-159; 6: 131-133; 8: 32-33; 10: 44 വിശദീകരണം നോക്കുക.