അക്കൂട്ടര്‍ അവരെ സ്വയം നഷ്ടപ്പെടുത്തിയവരാണ്, അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതൊക്കെയും അവരെത്തൊട്ട് പിഴച്ചുപോവുകയും ചെയ്തിരിക്കുന്നു
ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 14: 2-3 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഐഹികജീവിതത്തിനും ദേഹേച്ഛയ്ക്കും പ്രാധാന്യം കൊടുക്കുന്ന കാഫിറുകളാണ്. 3: 196-197 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരിലെ കപടവിശ്വാസികളായ ഭ്രാന്തന്മാര് അവരുടെ അനുയായികളായ ഭ്രാന്തന്മാര്ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം ഹലാലാക്കിക്കൊടുത്തവരാണ്. വിശ്വാസി 4: 141 ല്‍ വിവരിച്ച പ്രകാരം ഇത്തരം കാഫിറുകളെ ഒരു കാര്യത്തിലും അനുസരിക്കുകയോ അവരെ സംരക്ഷകരായി തെരഞ്ഞെടുക്കുകയോ ഇല്ല. ആത്മാവിനെ പരിഗണിക്കാത്ത ഈ കെട്ടജനത അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് 7: 37 പ്രകാരം മരണസമയത്തും, 6: 130 പ്രകാരം വിധിദിവസവും സാക്ഷ്യം വഹിക്കുന്നതാണ്. 2: 121; 6: 94; 7: 53 വിശദീകരണം നോക്കുക.