( ഹൂദ് ) 11 : 20

أُولَٰئِكَ لَمْ يَكُونُوا مُعْجِزِينَ فِي الْأَرْضِ وَمَا كَانَ لَهُمْ مِنْ دُونِ اللَّهِ مِنْ أَوْلِيَاءَ ۘ يُضَاعَفُ لَهُمُ الْعَذَابُ ۚ مَا كَانُوا يَسْتَطِيعُونَ السَّمْعَ وَمَا كَانُوا يُبْصِرُونَ

അക്കൂട്ടര്‍ ഭൂമിയില്‍ അതിജയിക്കുന്നവരാവുകയില്ല, അവര്‍ക്ക് അല്ലാഹുവി നെക്കൂടാതെ രക്ഷകരില്‍ നിന്ന് ആരും ഉണ്ടായിരിക്കുകയുമില്ല, അവര്‍ക്ക് ശിക്ഷ ഇരട്ടിപ്പിച്ച് കൊടുക്കുന്നതുമാണ്, അവര്‍ കേള്‍ക്കാന്‍ സാധിക്കുന്നവരായിരുന്നില്ല, ഉള്‍ക്കാഴ്ച കാണുന്നവരുമായിരുന്നില്ല.

ദിക്രീ എന്ന ഗ്രന്ഥത്തെത്തൊട്ട് കണ്ണിന് ഒരു മൂടി ഉണ്ടായിരുന്നവരും അത് കേ ള്‍ക്കാന്‍ തയ്യാറാകാത്തവരുമായ കാഫിറുകള്‍ക്കാണ് നരകക്കുണ്ഠം അടുപ്പിക്കുക എന്ന് 18: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം കാഫിറുകള്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടു മ്പോള്‍, 'ഓ! ഞങ്ങള്‍ അദ്ദിക്ര്‍ കേള്‍ക്കുന്നവരും അല്ലെങ്കില്‍ ചിന്തിക്കുന്നവരുമായിരുന്നു എങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികളാകുമായിരുന്നില്ലല്ലോ' എന്ന് വിലപിക്കുന്ന രംഗം 67: 10 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 18 ല്‍ വിവരിച്ച പ്രകാ രം അക്കൂട്ടര്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമാണ്. അവര്‍ക്ക് കേള്‍വി യും കാഴ്ചയും ഉണ്ടെങ്കിലും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായതിനാ ല്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഈസാ രണ്ടാമത് വന്നശേഷം മ സീഹുദ്ദജ്ജാലിനെ വധിക്കുന്നതും അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ ഈ ദുഷ്ടജീവികള്‍ വധിക്കപ്പെടുന്നതും, 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവരിച്ച പ്രകാരം അവര്‍ക്ക് ദിക്രീ-അദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 2: 170-171; 8: 22; 10: 53 വിശദീകരണം നോക്കുക.