(ഹൂദ്) 11 : 32
قَالُوا يَا نُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الصَّادِقِينَ

അവര്‍ പറഞ്ഞു: ഓ നൂഹ്, നീ ഞങ്ങളോട് തര്‍ക്കിച്ചല്ലോ, നീ ഞങ്ങളോട് അധികരിച്ച തര്‍ക്കം നടത്തിയല്ലോ, ഇനി നീ ഞങ്ങളോട് വാഗ്ദത്തം ചെയ്ത ശിക്ഷ കൊണ്ടുവരിക -നീ സത്യസന്ധന്മാരില്‍ പെട്ടവന്‍ തന്നെയാണെങ്കില്‍!

2: 170-171 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും കാലത്തുള്ള കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും അവരുടെ കാക്കകാരണവന്മാരുടെ കാല്‍പ്പാടുകളാണ് പിന്‍പറ്റുക. ഇന്ന് ഇതേ സ്വഭാവം വെച്ചുപുലര്‍ത്തുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും അവരുടെ പിതാക്കന്മാരുടെ മാര്‍ഗം പിന്‍പറ്റുകവഴി 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. അവര്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുകയാണ് എന്ന് 56: 82 ല്‍ പറഞ്ഞിട്ടുണ്ട്. അതുവഴി അവര്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും മസീഹുദ്ദജ്ജാലിന്‍റെ വരവിനുവേണ്ടിയും അന്ത്യദിനത്തിനുവേണ്ടിയും ധൃതി കാണിക്കുന്നവരാണ്. ഇന്ന് അദ്ദിക്ര്‍ അജയ്യഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 3: 66, 138; 8: 32; 18: 54 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!