(ഹൂദ്) 11 : 33
قَالَ إِنَّمَا يَأْتِيكُمْ بِهِ اللَّهُ إِنْ شَاءَ وَمَا أَنْتُمْ بِمُعْجِزِينَ

അവന്‍ പറഞ്ഞു: നിശ്ചയം, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍ തന്നെ നിങ്ങള്‍ക്ക് അത് കൊണ്ടുവരുന്നതാണ്, നിങ്ങള്‍ അവനെ പരാജയപ്പെടുത്തുന്നവരൊന്നുമല്ല. 

6: 2-3 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന്‍ എല്ലാഓരോ വ്യക്തിക്കും ജനതക്കും സമുദായത്തിനും ഒരു അവധി ആദ്യമേ നിശ്ചയിച്ച് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ അവധി എത്തിക്കഴിഞ്ഞാല്‍ അവര്‍ നശിപ്പിക്കപ്പെടുന്നതാണ്. നിങ്ങള്‍ ഭൂമിയില്‍ ലയിച്ച് ഇല്ലാതായിത്തീരാനോ പുനര്‍ജീവിപ്പിക്കപ്പെടാതിരിക്കാനോ പോകുന്നില്ല. ശരീരത്തിന്‍റെയും ജീവന്‍റെയും ആത്മാവിന്‍റെയും ഉടമയായ നാഥന്‍ നിശ്ചയിച്ചത് മാത്രമാണ് നടപ്പില്‍ വരിക. 9: 28 ല്‍ പറഞ്ഞ മാലിന്യമായ കപടവിശ്വാസികള്‍ക്കും അവരുടെ അനുയായികളായ മുശ്രിക്കുകള്‍ക്കും അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 9: 125 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഒറ്റപ്പെട്ട വിശ്വാസി 6: 89-90 സൂക്തങ്ങളെ സത്യപ്പെടുത്തിക്കൊണ്ട് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്കാണ് എത്തിച്ചുകൊടുക്കുക. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ മനുഷ്യരുടെ ഐക്യം രൂപപ്പെടുത്താനാണ് കല്‍പിച്ചിട്ടുള്ളത്. 6: 131-133; 10: 61; 11: 20 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!