( ഹൂദ് ) 11 : 34

وَلَا يَنْفَعُكُمْ نُصْحِي إِنْ أَرَدْتُ أَنْ أَنْصَحَ لَكُمْ إِنْ كَانَ اللَّهُ يُرِيدُ أَنْ يُغْوِيَكُمْ ۚ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ

ഞാന്‍ നിങ്ങള്‍ക്ക് വല്ലഗുണവും ഉദ്ദേശിച്ചാല്‍ തന്നെ അല്ലാഹു നിങ്ങളെ ല ക്ഷ്യബോധം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ എന്‍റെ ഗുണകാംക്ഷ നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യുകയില്ല, അവനാണ് നിങ്ങളുടെ ഉടമ, അവ നിലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതും.

 ഒരു പ്രവാചകന്‍റെയും ജീവിതകാലത്ത് അദ്ദിക്ര്‍ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സൂക്തങ്ങള്‍ അവതരിക്കുകയാണ് ചെയ്തിരുന്നത്. 17: 105-106 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്ര്‍ ജനങ്ങളുടെ മേല്‍ നിര്‍ത്തി നിര്‍ത്തി വായിക്കുന്നതിന് ഘട്ടം ഘട്ടമായി 23 വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് പ്രവാചകന് ക്രോഡീകരിക്കപ്പെ ട്ട ഒരു ഗ്രന്ഥം ഇറക്കപ്പെടാത്തത് എന്ന മക്കാമുശ്രിക്കുകളുടെ ചോദ്യത്തിന്, "നിശ്ചയം, എന്‍റെ നാഥനില്‍ നിന്ന് എന്നിലേക്ക് ദിവ്യസന്ദേശമായി നല്‍കപ്പെടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്, ഇത് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരു ഉള്‍ക്കാഴ്ചാദായകമാണ്, വിശ്വാസികളായ ജനതക്ക് അത് സന്മാര്‍ഗവും കാരുണ്യവുമാണ്" എന്ന് മറുപടി പറയാനാണ് 7: 203 ലൂടെ നാഥന്‍ കല്‍പിച്ചിട്ടുള്ളത്. 

25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയായ നാഥന്‍ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെടുത്തിയിരിക്കെ ആരാണോ അതി നെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള മാര്‍ഗത്തി ലായിക്കഴിഞ്ഞു എന്ന് 3: 101; 4: 174-175; 5: 48 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപട വിശ്വാസികളോടും കുഫ്ഫാറുകളോടും അതുകൊണ്ട് അധികരിച്ച ജിഹാദ് ചെയ്യല്‍ വി ശ്വാസിയുടെ ബാധ്യതയാണ്. 6: 7; 7: 178; 10: 108 വിശദീകരണം നോക്കുക.