അവന്‍ പറഞ്ഞു: ഓ നൂഹ്! നിശ്ചയം അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല, നിശ്ചയം അവന്‍ ഒരു സല്‍പ്രവൃത്തിയല്ലാത്ത ഒരു പ്രവൃത്തിയാണ്, അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യങ്ങള്‍ നീ എന്നോട് ചോദിക്കരുത്, നിശ്ചയം നീ അവിവേകികളില്‍ പെട്ടുപോകരുതെന്ന് ഞാന്‍ നിന്നെ ഉപദേശി ക്കുന്നു.
സ്രഷ്ടാവിന്‍റെ തൃപ്തിയില്‍ അഥവാ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ മാത്രമേ മക്കളേയും ഭാര്യയേയും മാതാവിനേയും പിതാവിനേയും സഹോദരങ്ങളേയുമുള്‍പ്പടെ ഏതൊരാളെയും തൃപ്തിപ്പെടാന്‍ വിശ്വാസിക്ക് പാടുള്ളൂ. അഥവാ അങ്ങനെയുള്ളവര്‍ മാത്രമേ യഥാര്‍ത്ഥ വിശ്വാസിയാവുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ സന്താനങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരമോ അവകാശമോ ഒരാള്‍ക്കുമില്ല. സ്രഷ്ടാവ് ഏല്‍പിച്ച സൃഷ്ടികളെ-മക്കളെ- തീറ്റിപ്പോറ്റുന്നതോടൊപ്പം ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ അല്ലാഹു മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത്, അതിനുവേണ്ടി അവരെ തയ്യാറാക്കാനുതകുന്ന അറിവ് നല്‍കല്‍ അഥവാ ഒമ്പത് സൂക്തങ്ങളില്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്ര്‍ എന്ന ഗ്രന്ഥം പതിനഞ്ച് വയസ്സിനുമുമ്പ് മക്കളെ പഠിപ്പിക്കല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്യാതിരുന്നാല്‍ മാതാപിതാക്കളും മക്കളും 7: 38-39 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നതാണ്. വിശ്വാസിയായ പിതാവ് പൂര്‍ണ്ണമായി അദ്ദിക്ര്‍ പഠിപ്പിച്ച് ജീവിച്ച് കാണിച്ച് കൊടുത്തശേഷവും മക്കള്‍ അത് പിന്‍പറ്റാന്‍ തയ്യാറായില്ലെങ്കില്‍ പിന്നീട് അവരുമായി ഒരു ബന്ധവും പിതാവിന് ഉണ്ടാകാന്‍ പാടില്ല. 64: 14 വിശദീകരണം നോക്കുക. 26: 214 പ്രകാരം കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്കാണ് ആദ്യമാദ്യം സന്ദേശം എത്തിച്ചുകൊടുക്കേണ്ടതും അവര്‍ പുറം തിരിഞ്ഞ് പോവുകയാണെങ്കില്‍ അവരോട് തന്നെയാണ് കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടതും. അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ അല്ലാഹുവിന്‍റെ സ്വഭാവമുള്‍ക്കൊണ്ട് പ്രവര്‍ത്തി ക്കുന്നവരായിരിക്കണം. 32: 22 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അതിനെ അവഗണിച്ച് പോയവനെക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണ്? നിശ്ചയം ഇത്തരം ഭ്രാന്തന്‍മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഒരാള്‍ വിശ്വാസിയാണോ കാഫിറാണോ എന്ന് തിരിച്ചറിയാനുള്ള ഉപകരണമാണ് സത്യവും അസത്യവും വേര്‍തിരിക്കുന്ന ഉരക്കല്ലും ത്രാസ്സും ഉള്‍കാഴ്ച്ചാദായകവുമായ അദ്ദിക്ര്‍.
'നിശ്ചയം അവന്‍ സല്‍പ്രവൃത്തിയല്ലാത്ത ഒരു പ്രവൃത്തിയാണ്' എന്ന് പറഞ്ഞതില്‍ നിന്ന് അവന്‍ വ്യഭിചാര സന്താനമാണെന്ന് ആശയമില്ല. എന്നാല്‍ തന്‍റെ ജിന്നുകൂട്ടു കാരനെ വിശ്വാസിയാക്കാത്ത നൂഹിന്‍റെ സ്ത്രീ നൂഹുമായി ഇണചേര്‍ന്നപ്പോള്‍ പരപുരുഷനെ മനസ്സില്‍ കാണുകയുണ്ടായി. അപ്പോള്‍ 17: 64 ല്‍ വിവരിച്ച പ്രകാരം പിശാച് സന്താനത്തില്‍ പങ്കുചേരുകയാണുണ്ടായത്. 2: 165-167; 18: 80-81 വിശദീകരണം നോക്കുക.
എന്‍റെ നാഥാ! കാഫിറുകളുടെ വീടുകളില്‍ ഒന്നുപോലും നീ ബാക്കിയാക്കരുതേ, അവരെ നീ ബാക്കിയാക്കിയാല്‍ അവര്‍ നിന്‍റെ അടിമകളെ വഴിപിഴപ്പിക്കും, ഫാജിറുകളെയും കാഫിറുകളെയുമല്ലാതെ അവര്‍ പ്രസവിക്കുകയുമില്ല എന്ന് പ്രവാചകന്‍ നൂഹ് പ്രാര്‍ത്ഥിച്ചതായി 71: 26-27 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 66: 10 ല്‍ കാഫിറുകള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ സ്ത്രീയെയും ലൂത്തിന്‍റെ സ്ത്രീയെയും എടുത്തുദ്ധരിച്ചിട്ടുണ്ട്. അവ ര്‍ രണ്ടുപേരും നമ്മുടെ സജ്ജനങ്ങളായ രണ്ട് അടിമകളുടെ കീഴിലായിരുന്നു; എന്നാല്‍ അവര്‍ രണ്ടുപേരും അവരെ രണ്ടുപേരെയും വഞ്ചിച്ചു, അപ്പോള്‍ നരകത്തില്‍ പ്രവേശിക്കുന്നവരോടൊപ്പം പ്രവേശിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെട്ടു. വിശ്വാസികളും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരുമല്ലാത്ത എല്ലാവരും തന്നെ പരസ്ത്രീ പരപുരുഷ ബന്ധത്തിനുവേണ്ടി കൊതിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുമെന്ന് 38: 24 ല്‍ ത്രികാലജ്ഞാനി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള വിശ്വാസിയല്ലാത്തവരെല്ലാം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും കുഫ്ഫാറുകളും നരകക്കുണ്ഠത്തിലേക്കുള്ളവരുമാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വന്നുകിട്ടിയവരില്‍ നിന്ന് ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും കാ ഫിറുകളും നരകക്കുണ്ത്തിലേക്കുള്ളവരുമാണ്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, 2: 119, 147; 7: 8-9; 10: 108; 39: 41, 75; 43: 78 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ. 1: 7; 2: 6-7, 39; 9: 67-68; 25: 33-34; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം വിവരിച്ച പ്രകാരം ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാനുള്ള അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് സൂചികുത്താന്‍ പോലും ഇടമില്ലാത്ത നരകക്കുണ്ഠത്തില്‍ 6: 28; 20: 121 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളില്‍ കോര്‍ത്തുകൊണ്ട് ഒറ്റ പിണ്ഡമായിട്ടാണ് കിടക്കേണ്ടിവരിക. 2: 187; 4: 78-79 വിശദീകരണം നോക്കുക.