( അത്തൗബ ) 9 : 114

وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَنْ مَوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ

ഇബ്റാഹീം തന്‍റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അവന്‍ അവനോട് ചെയ്ത ഒരു വാഗ്ദാനത്തിന്‍റെ പേരിലല്ലാതെ ആയിരുന്നില്ല, എന്നാല്‍ നിശ്ചയം അവന്‍ അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അവന് വെളിപ്പെട്ടപ്പോള്‍ അവനില്‍ നിന്ന് വിമുക്തനായി, നിശ്ചയം ഇബ്റാഹീം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പശ്ചാത്തപിക്കുന്ന സഹനശീലന്‍ തന്നെയായിരുന്നു.

ഇബ്റാഹീം പിതാവിനെ നിഷ്പക്ഷവാനായ നാഥനിലേക്ക് വിളിച്ചപ്പോള്‍ പിതാ വ് ഇബ്റാഹീമിനോട്: ഓ ഇബ്റാഹീം! നീ എന്‍റെ ഇലാഹുകളെ വെറുക്കുകയാണോ? നീ അതില്‍ നിന്ന് വിരമിച്ചിട്ടില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിയുകയും നിന്നെ വെടിയുകയും ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ഇബ്റാഹീം: ഞാന്‍ എന്‍റെ നാഥനോട് താങ്കള്‍ക്കുവേ ണ്ടി പൊറുക്കലിനെത്തേടുകതന്നെ ചെയ്യും, നിശ്ചയം അവന്‍ എന്നോട് വളരെ കനിവുറ്റവനാണ് എന്ന് പറഞ്ഞതായി 19: 47 ലും; നിശ്ചയം ഞാന്‍ താങ്കളുടെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകതന്നെ ചെയ്യും, പക്ഷേ അല്ലാഹുവില്‍ നിന്ന് താങ്കള്‍ക്ക് എന്തെങ്കിലും നേടിത്തരിക എന്‍റെ കഴിവില്‍ പെട്ടതല്ല എന്ന് 60: 4 ലും പറഞ്ഞിട്ടുണ്ട്. ഈ വാ ഗ്ദാനത്തെ ആസ്പദമാക്കി 'എന്‍റെ പിതാവിന് പൊറുത്തുകൊടുക്കേണമേ, നിശ്ചയം അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലാകുന്നു, ജനിച്ച അവസ്ഥയില്‍ ശുദ്ധഹൃദയനായി വന്നവനല്ലാതെ രക്ഷയില്ലാത്ത, സമ്പത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത പുനരുത്ഥാന നാളില്‍ എന്നെ നീ നിന്ദ്യനാക്കരുതേ എന്ന് 26: 86-89 ല്‍ പറഞ്ഞ പ്രകാരം ഇബ് റാഹീം പിതാവിനുവേണ്ടി പ്രാര്‍ത്ഥിച്ചതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ 6: 75 ല്‍ പറഞ്ഞ പ്രകാരം പിന്നീട് ഇബ്റാഹീമിന് ആകാശഭൂമികളുടെ ആധിപത്യ വ്യവസ്ഥ കാണിച്ചുകൊടുത്തതിന്‍റെ ഭാഗമായി പിതാവിനെ പന്നിയുടെ രൂപത്തില്‍ നരകത്തില്‍ കാണിച്ചുകൊടുക്കുകയുണ്ടായി. അങ്ങനെ പിതാവ് അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അറിയുകയും പിതാവിന് വേണ്ടി പൊറുക്കലിനെത്തേടിയത് തെറ്റായിപ്പോയി എന്ന് ബോധ്യം വരി കയും ചെയ്തപ്പോള്‍ ഇബ്റാഹീം അല്ലാഹുവിനോട് ഖേദിച്ച് മടങ്ങുകയാണുണ്ടായത്.

3: 28; 8: 75 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകനോ പ്രവാചകനെ പിന്‍പറ്റുന്ന വിശ്വാസിക്കോ കപടവിശ്വാസികള്‍ക്കും അവരുടെ അനുയായികളായ മുശ്രിക്കുക ള്‍ക്കും-അവര്‍ തങ്ങളുടെ മാതാവോ പിതാവോ മക്കളോ ഭാര്യയോ സഹോദരങ്ങളോ കുടുംബത്തില്‍ നിന്ന് എത്ര അടുത്തവരാണെങ്കിലും ശരി-പൊറുക്കലിനെത്തേടല്‍ അ നുവദനീയമല്ല.

സൂക്തത്തില്‍ 'ആവര്‍ത്തിച്ചാവര്‍ത്തിച്ച് പശ്ചാത്തപിക്കുന്നവന്‍' എന്ന് അര്‍ത്ഥം വ രുന്ന അവ്വാഹ് എന്ന പദത്തിന് ദീര്‍ഘ നിശ്വാസമിടുന്നവന്‍, വിലപിക്കുന്നവന്‍, ഭയപ്പെടു ന്നവന്‍, ദുഃഖിക്കുന്നവന്‍, ഖേദിക്കുന്നവന്‍ എന്നെല്ലാം ആശയമുണ്ട്. 'സഹനശീലന്‍' എ ന്ന് അര്‍ത്ഥം വരുന്ന ഹലീം എന്ന പദത്തിന് ആത്മനിയന്ത്രണമുള്ളവന്‍, മിതത്വം വെടിയാ ത്തവന്‍ എന്നെല്ലാം ആശയമുണ്ട്. 6: 88-90; 7: 194-195; 11: 75-76 വിശദീകരണം നോക്കുക.