(അർറഅദ്) 13 : 8
اللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنْثَىٰ وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَيْءٍ عِنْدَهُ بِمِقْدَارٍ

എല്ലാഓരോ സ്ത്രീയും വഹിക്കുന്ന ഒന്നിനെ അറിയുന്നവനാകുന്നു അല്ലാഹു -ഗര്‍ഭപാത്രത്തില്‍ ചുരുങ്ങുന്ന ഒന്നും വര്‍ദ്ധിക്കുന്ന ഒന്നും, എല്ലാഓരോ കാര്യത്തിനും അവന്‍റെ പക്കല്‍ നിര്‍ണ്ണിതമായ ഒരു പരിമാണമുണ്ട്. 

6: 59; 10: 61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന്‍ പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ആദ്യമേ നിശ്ചയിക്കുകയും അവ ന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്തിട്ടുണ്ട്. 31: 34 ല്‍, നിശ്ചയം അല്ലാഹു, അവന്‍റെ പക്കലാണ് അന്ത്യമണിക്കൂറിനെ ക്കുറിച്ചുള്ള അറിവ്, അവനാണ് മഴ വര്‍ഷിപ്പിക്കു ന്നത്, ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു, നാളെ താന്‍ എന്താണ് സമ്പാദിക്കുന്നത് എന്ന് ഒരാളും അറിയുന്നവനല്ല, താന്‍ ഏതുനാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല, നിശ്ചയം അല്ലാഹു സര്‍വ്വജ്ഞനായ ത്രികാല ജ്ഞാനിയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 41: 47-48 സൂക്തങ്ങളില്‍, അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള അറിവ് അവനിലേക്ക് മടക്കപ്പെടും, ഒരുധാന്യവും ഒരുപഴവും അതിന്‍റെ കൊതുമ്പില്‍ നിന്ന് പുറത്തുവരുന്നില്ല, ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല -അവന്‍റെ അറിവോടുകൂടിയല്ലാതെ, അന്നേദിനം അവരോട് വിളിച്ചു ചോദിക്കുന്നതാണ്: എവിടെ എന്‍റെ പങ്കാളികള്‍; അവര്‍ പറയും: ഞങ്ങള്‍ നിന്നോടിതാ പ്രഖ്യാപിക്കുന്നു, ഞങ്ങള്‍ അതിന് സാക്ഷികളൊന്നുമല്ല, അവര്‍ മുമ്പ് വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നവരെല്ലാം അവരെത്തൊട്ട് അകന്നുപോയിരിക്കുന്നു, അവര്‍ക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയുമില്ലെന്ന് അന്ന് അവര്‍ക്ക് ബോധ്യം വരും എന്നും പറഞ്ഞിട്ടുണ്ട്. ഓ മനുഷ്യാ! മാന്യനായ നിന്‍റെ നാഥന്‍റെ കാര്യത്തില്‍ എന്തൊന്നാണ് നിന്നെ വഞ്ചിച്ചത്, അവന്‍ നിന്നെ സൃഷ്ടിച്ചു, അങ്ങനെ അവന്‍ നിന്നെ രൂപപ്പെടുത്തി, എന്നിട്ട് നിന്‍റെ എണ്ണം കണക്കാക്കുകയും ചെയ്തു, ഏതൊരു രൂപത്തിലാ ണോ അവന്‍ നിന്നെ രൂപപ്പെടുത്താന്‍ ഉദ്ദേശിച്ചത്, ആ രൂപത്തില്‍ ഉണ്ടാക്കുകയും ചെയ്തു എന്ന് 82: 6-8 സൂക്തങ്ങളിലും; ആദം നബിയെ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുളള മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ച് അവന്‍ അവരില്‍ നിന്ന് ഉടമ്പടി വാങ്ങിയിട്ടുണ്ട് എന്ന കാര്യം 7: 172-173 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 3: 6; 4: 1; 11: 31 വി ശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!