( ഇബ്രാഹിം ) 14 : 15

وَاسْتَفْتَحُوا وَخَابَ كُلُّ جَبَّارٍ عَنِيدٍ

അവര്‍ തീരുമാനം ആവശ്യപ്പെടുകയും ചെയ്യുന്നു, എന്നാല്‍ തീരുമാനം വന്നാല്‍ ധിക്കാരികളായ എല്ലാ ഓരോ സ്വേച്ഛാധികാരിയും പരാജയപ്പെടുന്നതുമാണ്.

മക്കയിലെ കാഫിറുകള്‍ പ്രവാചകനോട് കാണിച്ചിരുന്ന അക്രമപരമായ എതിര്‍ പ്പുകള്‍ക്ക് മറുപടി നല്‍കുകയാണ് ഇവിടെ. പൂര്‍വ്വകാല പ്രവാചകന്‍മാരുടെയും അവരു ടെ ജനതയുടെയും സംഭവങ്ങള്‍ അനുസ്മരിപ്പിക്കുന്നതിലൂടെ മക്കാമുശ്രിക്കുകളെയും അന്ത്യനാള്‍ വരെയുള്ള ധിക്കാരികളായ കപടവിശ്വാസികളെയും താക്കീത് ചെയ്യുകയു മാണ്. പ്രവാചകന് അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ ശാന്തിയും സമാധാനപൂര്‍ണവുമായ ഒരു ജീവിതവും ലഭിക്കും. അവഗണിക്കുകയാണെങ്കിലോ, നിങ്ങളുടെ പേരും കുറിയും തന്നെ ഇവിടെനിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടുകയും ചെയ്യും. 91: 7-8 ല്‍, ആത്മാവാണ്, അതിനെ സന്തുലന പ്പെടുത്തിയതുമാണ് സത്യം, ഓരോ ആത്മാവിനും അതിന്‍റെ ദുര്‍മാര്‍ഗവും സന്‍മാര്‍ഗവും നല്‍കുകയും ചെയ്തു എന്ന് പറഞ്ഞതിനുശേഷം 91: 9-10 ല്‍, ആത്മാവിനെ തിരിച്ചറി ഞ്ഞ് അതിനെ ശുദ്ധീകരിച്ചവന്‍ വിജയിച്ചു, അതിനെ തിരിച്ചറിയാതെ ദുഷിപ്പിച്ചവന്‍ പ രാജയപ്പെടുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 98: 2-3 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാ രം ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ കൂടാതെ ഒരാളും ശുദ്ധീകരിക്കപ്പെടുകയില്ല. മാന്യമായ വായനയായ അദ്ദിക്ര്‍ വിശുദ്ധന്മാര്‍ക്കല്ലാതെ ഉള്‍ക്കൊള്ളാ ന്‍ സാധ്യമല്ല എന്ന് 56: 77-80 ല്‍ പറഞ്ഞിട്ടുണ്ട്. തെമ്മാടികളായ കപടവിശ്വാസികളെ അ വരുടെ സമ്പത്ത് കൊണ്ടും സന്താനങ്ങള്‍ കൊണ്ടും ഇഹത്തില്‍ തന്നെ ശിക്ഷിക്കണമെ ന്നും അവര്‍ കാഫിറായിക്കൊണ്ട് ജീവന്‍ വെടിയണമെന്നുമാണ് പ്രപഞ്ചനാഥന്‍ ഉദ്ദേശിക്കുന്നത് എന്ന് 9: 55, 85 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.്.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുന്നതിനും രക്തം ചിന്തുന്നത് ഒ ഴിവാക്കി മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനും ഭൂമിയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കുന്നതിനും ഉപയുക്തമായ ഏക ഉപകരണം അദ്ദിക്ര്‍ മാത്രമാണ്. അത് സ്വയം ഉ പയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കാതെയും ഭൂമിയെ നശിപ്പിക്കാന്‍ ധൃതി കാണിക്കുന്ന, മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസിക ളോട് അല്ലാഹു പറയുകയാണ്: നിങ്ങള്‍ ഈ പ്രവണത തുടരുകയാണെങ്കില്‍ ഭൂമിയില്‍ എല്ലാ ജീവജാലങ്ങളും അല്ലാഹുവിനെ വാഴ്ത്തുന്നത് ഇല്ലാതാക്കിയതിന് കൂടിയുള്ള പാ പഭാരം നിങ്ങള്‍ വഹിക്കേണ്ടിവരികതന്നെ ചെയ്യും എന്ന്. 2: 18, 99; 8: 22; 11: 116-117 വി ശദീകരണം നോക്കുക.