يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَيُضِلُّ اللَّهُ الظَّالِمِينَ ۚ وَيَفْعَلُ اللَّهُ مَا يَشَاءُ
വിശ്വാസികളായിട്ടുള്ളവരെ അല്ലാഹു സുസ്ഥിരമായ വചനം കൊണ്ട് ഇഹത്തി ലും പരത്തിലും ഉറപ്പിച്ച് നിര്‍ത്തുന്നു; അക്രമികളായവരെ അല്ലാഹു വഴിപിഴ ക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ ത്തിക്കുന്നവനുമാണ്.
സുസ്ഥിരമായ വചനം കൊണ്ട് ഉദ്ദേശിക്കുന്നത് സൂക്തം 24 ല്‍ പറഞ്ഞ പരിശുദ്ധമായ വചനം അഥവാ അദ്ദിക്ര്‍ തന്നെയാണ്. അല്ലാഹുവും അദ്ദിക്റും ഒന്നാണെന്നിരിക്കെ അ തിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ തന്നെയാ ണ് ഇഹപര ജീവിതവിജയം നേടുക എന്ന് 7: 8-9, 36, 137, 170 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. മൊത്തം ലോകര്‍ക്ക് സ്രഷ്ടാവിനെ പരിചയപ്പെടുത്താനുള്ള അവന്‍റെ സ ന്ദേശമായ അദ്ദിക്റിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അത് എന്ത്, എന്തിന്, എന്തുകൊണ്ട് എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ അ തിനെ തള്ളിപ്പറയുന്ന അനുയായികളുമാണ് യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെ മ്മാടികളും ഭ്രാന്തന്‍മാരുമെന്ന് യഥാക്രമം 5: 44, 45, 47; 10: 17 എന്നീ സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ട്. അവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളെന്ന് 3: 10 ലും പറഞ്ഞിട്ടുണ്ട്. 9: 124-125; 10: 99-100; 13: 27-28 വിശദീകരണം നോക്കുക.