( ഇബ്രാഹിം ) 14 : 7

وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ

നിങ്ങളുടെ നാഥന്‍ പ്രഖ്യാപിച്ചതും സ്മരിക്കുക: നിശ്ചയം നിങ്ങള്‍ നന്ദിയുള്ളവരാവുകയാണെങ്കില്‍ നിങ്ങള്‍ക്ക് നന്ദിപ്രകടിപ്പിക്കാന്‍ കൂടുതല്‍ അവസരം നല്‍കുകതന്നെ ചെയ്യും; അതല്ല, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ നിശ്ചയം എന്‍റെ ശിക്ഷ അതികഠിനം തന്നെയാണ്.

നന്ദി പ്രകടിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ നന്ദി പ്രകടിപ്പിക്കാനുള്ള അവസരം ഒരു ക്കിക്കൊടുക്കുന്നതും അവര്‍ക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് കൊടുക്കുന്നതുമാ ണ് എന്നര്‍ത്ഥം. നന്ദികേട് കാണിക്കുന്ന കാഫിറുകള്‍ക്ക് അവര്‍ സമ്പാദിച്ചതിനുള്ള ശി ക്ഷയും നല്‍കുന്നതാണ്. നിങ്ങള്‍ ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്തുകയാ ണെങ്കില്‍ അത് നിങ്ങളുടെ ആത്മാവിന് വേണ്ടിത്തന്നെയാണ്; അതിനോട് തിന്മ ചെയ്യു കയാണെങ്കില്‍ അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ് എന്ന് 17: 7 ല്‍ പറഞ്ഞി ട്ടുണ്ട്. ആരാണോ ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്തുന്നത്, അവന്‍റെ എല്ലാ കാര്യവും നാം എളുപ്പമാക്കിക്കൊടുക്കുന്നതാണ്. ആരാണോ അതിനെ തള്ളിപ്പറയുന്ന ത്, അവന്‍റെ എല്ലാ കാര്യവും നാം ബുദ്ധിമുട്ടാക്കിക്കൊടുക്കുന്നതുമാണ് എന്ന് 92: 6-10 ല്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറയുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരുവനും അവന്‍റെ മരണസമയത്ത് അവ ന്‍ 'എനിക്ക് ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദിക്റിന്‍റെ പ്രകാശത്തില്‍ ചരിക്കുന്നവനാകുമായിരുന്നല്ലോ' എന്ന് പറയുന്നതാണ്. അപ്പോള്‍ നാഥന്‍ അവനോട് 'അല്ല, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം പഠിച്ച് തികഞ്ഞവനെന്ന് അഹങ്കരിച്ചു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായി രുന്നു' എന്ന് പറയുന്നതാണ് എന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. 10: 26-27; 11: 115; 12: 22; 39: 7 വിശദീകരണം നോക്കുക.