لَا يُؤْمِنُونَ بِهِ ۖ وَقَدْ خَلَتْ سُنَّةُ الْأَوَّلِينَ
അവര് അതുകൊണ്ട് വിശ്വസിക്കുകയില്ല, നിശ്ചയം പൂര്വ്വികരുടെ ചര്യ നി നക്ക് വന്നുകിട്ടിയിട്ടുള്ളതുമാണല്ലോ!
അതായത് ചിന്തിക്കാത്ത ഭ്രാന്തന്മാരുടെ ഹൃദയങ്ങളിലേക്ക് ചുട്ടുപഴുത്ത കമ്പിയെന്നോണം അദ്ദിക്റിനെ കടത്തിവിടുന്നത് അല്ലാഹു തന്നെയാണ്, എന്നല്ലാതെ പ്ര വാചകനോ വിശ്വാസികളോ അല്ല. എന്നാല് അവര് അതില് വിശ്വസിക്കുകയില്ല. പൂര് വ്വികകാലത്തുള്ള കാഫിറുകളുടെ അവസ്ഥയും ഇത് തന്നെയായിരുന്നു. 26: 198-201 ല് അല്ലാഹു പറയുന്നു: നാം ഈ ഗ്രന്ഥത്തെ അറബിയല്ലാത്ത ഏതെങ്കിലും ഭാഷയില് ഇറക്കുകയും അവരുടെ മേല് അത് വായിച്ച് കേള്പ്പിക്കുകയുമാണെങ്കിലും അവര് അ തുകൊണ്ട് വിശ്വസിക്കുമായിരുന്നില്ല, അപ്രകാരം ഭ്രാന്തന്മാരുടെ ഹൃദയങ്ങളിലേക്ക് നാം അതിനെ തുളച്ചുകയറ്റുകയാകുന്നു, വേദനാജനകമായ ശിക്ഷ കാണുമ്പോഴല്ലാതെ അവര് അതില് വിശ്വസിക്കുകയില്ല. 36: 10-11 ല്, അവരുടെ കാര്യത്തില് നീ മുന്നറി യിപ്പ് നല്കുന്നതും നല്കാതിരിക്കുന്നതും സമമാണ്, അവര് വിശ്വസിക്കുകയില്ല. നി ശ്ചയം, അദ്ദിക്ര് പിന്പറ്റുന്നവരെയും നിഷ്പക്ഷവാനായ നാഥനെ അദ്ദിക്റില് നിന്ന് കണ്ടുകൊണ്ട് ജീവിക്കുന്നവനെയും മാത്രമാണ് നീ ഉണര്ത്തുക, അപ്പോള് അവന് പാ പമോചനവും മാന്യമായ പ്രതിഫലവും ഉണ്ടെന്ന സന്തോഷവാര്ത്ത അറിയിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. അതായത് അദ്ദിക്ര് കേട്ടതുകൊണ്ട് മാത്രമായില്ല, കേട്ട കാര്യങ്ങ ള് ഗ്രന്ഥത്തില് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും പിന്പറ്റുകയും വേ ണം എന്നര്ത്ഥം. ത്രികാലജ്ഞാനിയില് നിന്നുള്ള 41: 41-43 ല് പറഞ്ഞ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്പറ്റിക്കൊണ്ട് അതിനെ തള്ളിപ്പറയുന്ന വഴിപിഴച്ച കാഫിറുകളുമാണ് യഥാര്ത്ഥ ഭ്രാന്തന്മാര്.
'നാം അതിനെ തുളച്ചുകയറ്റുകയാകുന്നു' എന്ന് പറഞ്ഞതില് നിന്ന് അദ്ദിക്ര് പ റയുന്നത് മാര്ദ്ദവമായോ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള് പരിഗണിച്ചുകൊണ്ടോ സ്വ ജനതയുടെ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടോ തെമ്മാടികളും റൗഢികളുമായ ക പടവിശ്വാസികളുടെ പ്രതികരണം ഭയപ്പെട്ടുകൊണ്ടോ ആയിരിക്കരുത് എന്നാണ്. രാ ജാധിരാജന്റെ വിളംബരമായ അത് സിംഹഗര്ജ്ജനം പോലെയാണ് ജനങ്ങളെ കേള് പ്പിക്കേണ്ടത്. അപ്പോള് കാഫിറുകള് സിംഹഗര്ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടു കഴുതകളെപ്പോലെ അതില് നിന്ന് വിരണ്ടോടുന്നതാണ് എന്ന് 74: 49-51 ല് പറഞ്ഞി ട്ടുണ്ട്. 51: 50 ല് 'അപ്പോള് നിങ്ങള് അല്ലാഹുവിലേക്ക് വിരണ്ടോടുക' എന്ന് പറഞ്ഞതി നാല് വിശ്വാസികള് മറ്റെല്ലായിടത്തുനിന്നും അദ്ദിക്ര് സിംഹഗര്ജ്ജനം പോലെ പറയുന്ന സദസ്സിലേക്കാണ് വിരണ്ടോടേണ്ടത്. 39: 23 ല്, തങ്ങളുടെ നാഥനെ ഭയപ്പെടുന്നവ രുടെ ഹൃദയങ്ങളും തൊലികളും അദ്ദിക്റിലേക്ക് തളിരിതമാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഹൃദയം തളിരിതമാകാന് അദ്ദിക്ര് വായിച്ചാല് മതിയെങ്കില് തൊലി തളിരിതമാകാന് സിംഹഗര്ജ്ജനം പോലെ പറയുന്ന അദ്ദിക്ര് കേള്ക്കുകതന്നെ വേണം. 7: 175-176; 13: 11; 14: 46 വിശദീകരണം നോക്കുക.