( അല്‍ ഹിജ്ര്‍ ) 15 : 40
إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ
-അവരില്‍ നിന്നുള്ള നിന്‍റെ പ്രത്യേകക്കാരായ അടിമകളെ ഒഴികെ.
37: 40; 38: 82-83 എന്നീ സൂക്തങ്ങളും സമാന ആശയമുള്ളവയാണ്. പ്രവാചകന്‍മാരെല്ലാം അല്ലാഹുവിന്‍റെ പ്രത്യേകക്കാരായ അടിമകളാണെന്ന് 12: 24 ലും 19: 58 ലും വിവരിച്ചിട്ടുണ്ട്. 43: 36-39 ല്‍ വിവരിച്ച പ്രകാരം ആയിരത്തില്‍ ഒന്നായ വിശ്വാസി തന്‍റെ ജി ന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റുന്നതിനാല്‍ അവന്‍ പിശാചി ന്‍റെ കെണിയില്‍ അകപ്പെടുകയില്ല. 4: 118 ല്‍ വിവരിച്ച പ്രകാരം ബാക്കിയുള്ള 999 ഫു ജ്ജാറുകളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ടും മൂടിവെച്ചുകൊണ്ടും പിശാചിന്‍റെ കെ ണിയില്‍ പെടുന്നതാണ്. 7: 17, 143; 8: 22 വിശദീകരണം നോക്കുക.