( അന്നഹ്ൽ ) 16 : 101

وَإِذَا بَدَّلْنَا آيَةً مَكَانَ آيَةٍ ۙ وَاللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوا إِنَّمَا أَنْتَ مُفْتَرٍ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

ഒരു സൂക്തത്തിന്‍റെ സ്ഥാനത്ത് മറ്റൊരു സൂക്തം നാം പകരം കൊണ്ടുവരിക യാണെങ്കില്‍-അവന്‍ എന്താണ് അവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിന് നന്നാ യി അറിയാം-അവര്‍ പറയും: നിശ്ചയം നീ കെട്ടിച്ചമച്ച് പറയുന്നവന്‍ തന്നെയാണ്, അല്ല; അവരില്‍ അധികപേരും അറിവില്ലാത്തവരാകുന്നു.  

ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ സമ്മതപത്രവും പ്രപഞ്ചം അതിന്‍റെ സ ന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ 23 വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രവാചകന്‍റെ മേല്‍ അവതരിപ്പിച്ചത്. അതില്‍ ചില സൂക്തങ്ങള്‍ക്ക് പകരം മറ്റുസൂക്തങ്ങള്‍ അവന്‍ അവതരിപ്പിച്ചിട്ടുള്ളതിനെ അവലംബമാക്കി അന്നത്തെ കാഫിറുകള്‍ എഴുത്തും വായനയും അറിയാത്ത പ്രവാചകന്‍ ഇതെല്ലാം കെട്ടിച്ചമച്ച് പറയുകയാ ണ് എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമാ യ അദ്ദിക്ര്‍ ത്രികാലജ്ഞാനിയായ അല്ലാഹുവില്‍ നിന്നുള്ളതാണ് എന്ന് വായിക്കുന്ന ഫുജ്ജാറുകളാണ് പ്രസ്തുത ഗ്രന്ഥത്തിന്‍റെ രചയിതാവിനെക്കുറിച്ച് അയാള്‍ അയാള്‍ ക്ക് ഇഷ്ടമുള്ളത് പറയുകയാണ് എന്ന് മുദ്രകുത്തി ഗ്രന്ഥത്തെ അവഗണിച്ചുകൊണ്ടിരിക്കുന്നത്. ത്രികാലജ്ഞാനിയും നിഷ്പക്ഷവാനുമായ അല്ലാഹുവിനെക്കുറിച്ച് ത്രികാല ജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവിനോട് ചോദിക്കണമെന്നാണ് പ്രവാചകനോടുത ന്നെ 25: 59 ല്‍ കല്‍പ്പിച്ചിട്ടുള്ളത് എന്നിരിക്കെ ഇത്തരം സൂക്തങ്ങള്‍ വായിച്ചിട്ടും 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനി ആരാണെന്നോ അല്ലാഹു ആരാണെന്നോ പ്രവാചകന്‍ ആരാണെന്നോ അദ്ദിക്ര്‍ എന്ന ഗ്രന്ഥം ഏതാണെന്നോ അറിയാത്ത ഫുജ്ജാറുകള്‍ക്ക് എതിരെ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകത്തിലേക്ക് തള്ളിവിടുന്നതാണ്. അവരിലെ ഗ്രന്ഥം അറിഞ്ഞിട്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അ ടിത്തട്ടിലേക്കാണ് പോവുക എങ്കില്‍ അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികള്‍ 39: 71 പ്രകാരം വിചാരണക്ക് ശേഷമാണ് നരകത്തില്‍ പോവുക. 2: 106-108; 3: 7; 10: 37-38; 54: 25 വിശദീകരണം നോക്കുക.