(അന്നഹ്ൽ) 16 : 91
وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدْتُمْ وَلَا تَنْقُضُوا الْأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ اللَّهَ يَعْلَمُ مَا تَفْعَلُونَ

നിങ്ങള്‍ അല്ലാഹുവിനോട് ഉടമ്പടി ചെയ്താല്‍ ആ ഉടമ്പടി നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍, അല്ലാഹുവിനെ സാക്ഷിയാക്കിക്കൊണ്ട് ചെയ്ത ശപഥങ്ങള്‍ അത് ഉറപ്പിച്ചശേഷം നിങ്ങള്‍ മുറിച്ചുകളയരുത്, നിശ്ചയം അല്ലാഹുവിനെ നിങ്ങള്‍ നിങ്ങളുടെമേല്‍ മേല്‍നോട്ടക്കാരനാക്കിയിട്ടുമുണ്ടല്ലോ, നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏതൊന്നും അല്ലാഹു അറിയുന്നവന്‍ തന്നെയാകുന്നു.

അല്ലാഹുവുമായി ചെയ്ത ഉടമ്പടി 7: 172-173 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നി ങ്ങള്‍ അല്ലാഹുവിനോട് ഉടമ്പടി ചെയ്താല്‍ എന്ന് പറഞ്ഞതുകൊണ്ടുള്ള വിവക്ഷ പ്രസ്തുത ഉടമ്പടിയെക്കുറിച്ച് ഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാക്കിയാല്‍ എന്നാണ്. 2: 27 ല്‍, പ്രസ്തുത ഉടമ്പടി കണ്ടുമുട്ടിയതിന് ശേഷം അതിനെ മുറിച്ചുകളയുന്നവരാണ് തെമ്മാടികളായ കപടവിശ്വാസികള്‍ എന്ന് പറഞ്ഞിട്ടുണ്ട്.

അല്ലാഹുവിനെ സാക്ഷിയാക്കിക്കൊണ്ട് ചെയ്ത ശപഥങ്ങള്‍ അത് ഉറപ്പിച്ചശേഷം നിങ്ങള്‍ മുറിച്ചുകളയരുത് എന്ന് പറഞ്ഞാല്‍, ഉറക്കവും മയക്കവുമി ല്ലാത്ത അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് സൃഷ്ടികളുമായി ചെയ്യുന്ന കരാറുകളും ഉടമ്പടികളും വാക്കുകളും ഒന്നും മുറിച്ചുകളയരുത് എന്നാണ്. ഉടമ്പടികള്‍ മുറിച്ചുകളയുന്നവര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ടവിധം പരിഗണിക്കാത്തവരാണ്. നിശ്ചയം ഉടമ്പടികളെക്കുറിച്ച് വിധിദിവസം ചോദിക്കപ്പെടുകതന്നെ ചെയ്യുമെന്ന് 17: 34 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ സാധാരണനിലയില്‍ ശപഥം ചെയ്യാറില്ല, ഇനി അഥവാ ശപഥം ചെയ്യുകയും പിന്നീട് അത് മുറിച്ചുകളയേണ്ടിവരികയുമാണെങ്കില്‍ 5: 89 ല്‍ വിവരിച്ച പ്രകാരം അതിനുള്ള പ്രായശ്ചിത്തം ചെയ്യേ ണ്ടതുണ്ട്. 

അല്ലാഹുവിനെ നിങ്ങളുടെമേല്‍ മേല്‍നോട്ടക്കാരന്‍ -കഫീല്‍- ആക്കിയിട്ടുമുണ്ട് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങ ളെല്ലാം നേരത്തെ നിശ്ചയിച്ച് വെച്ചിട്ടുള്ളവനാണ് എന്നാണ്. ഓരോരുത്തരും എവിടെയാണ് ജനിക്കുക, എന്തെല്ലാമാണ് പ്രവര്‍ത്തിക്കുക, മരണത്തിന് ശേഷം ശരീരത്തില്‍ നിന്ന് ഭൂമിയില്‍ എത്രലയിച്ചുചേരും എന്നെല്ലാം ഓരോരുത്തരുടെ കാര്യത്തിലും തീരുമാനിച്ച് ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ത്രികാലജ്ഞാനിയാണ് അവന്‍. 2: 255; 4: 1, 135; 13: 25 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!