وَأَنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
നിശ്ചയം പരലോകം കൊണ്ട് വിശ്വസിക്കാത്തവരായവര്ക്ക് വേദനാജനകമാ യ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.
ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള് പരലോകത്തെ വരച്ചുകാണിക്കുന്നതാണ്. 'പരലോകത്തില് വിശ്വസിക്കാത്തവര്' എന്നതിനുപകരം 'പരലോകം കൊണ്ട് വിശ്വസിക്കാ ത്തവര്' എന്നുപറഞ്ഞത് അദ്ദിക്ര് സമര്പ്പിക്കുന്ന രീതിയില് പരലോകം കൊണ്ട്വിശ്വസിക്കാത്തവരെയാണ്. അവര് എന്താണ് അദ്ദിക്ര്? എന്തിനാണ് അദ്ദിക്ര്? എന്തുകൊണ്ട് അ ദ്ദിക്ര്? എന്നൊന്നും ഗ്രഹിക്കാത്തവരും 4: 150-151 ല് പറഞ്ഞ യഥാര്ത്ഥ കാഫിറുകളും ഇ വിടെ നരകം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 76: 3 ല് നന്ദിപ്രകടിപ്പിക്കുന്നവന് അല്ലെ ങ്കില് നന്ദികെട്ടവന് എന്നീ രണ്ടാലൊരു മാര്ഗം തെരഞ്ഞെടുക്കാന് നാം സ്വാതന്ത്ര്യം ന ല്കി എന്നും; 76: 4 ല്, നിശ്ചയം അദ്ദിക്ര് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത കാഫിറുകള്ക്ക് നാം വളയങ്ങളും ചങ്ങലകളും കത്തിയാളുന്ന നരകവും ഒരുക്കിവെച്ചിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. 34: 19 ല്, തങ്ങളോടുതന്നെ അക്രമം കാണിച്ച സബഅ് വാസികളെ ഛിന്നഭിന്നമാക്കിക്കളഞ്ഞ കാര്യം പറഞ്ഞശേഷം 34: 20 ല്, ഇബ്ലീസ് അവന്റെ ആഗ്രഹം അ വരില് സത്യപ്പെടുത്തി, അവരില് ഒരു വിഭാഗം വിശ്വാസികളൊഴികെ മറ്റുള്ളവരെല്ലാം അവനെ പിന്പറ്റുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 34: 21 ല്, അവന് അവരുടെ മേല് യാതൊരു അധികാരവും ഉണ്ടായിരുന്നില്ല, പരലോകം കൊണ്ട് വിശ്വസിച്ചവന് ആരെ ന്നും അതിന്റെ കാര്യത്തില് സംശയമുള്ളവന് ആരെന്നും നമുക്ക് തിരിച്ചറിയാന് വേണ്ടി യല്ലാതെ പിശാചിന് ഈ കഴിവുകളൊന്നും നല്കിയിട്ടില്ല, നിന്റെ നാഥന് എല്ലാഓരോ കാര്യത്തിന്റെ മേലിലും സൂക്ഷിപ്പുകാരന് തന്നെയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 11: 17-19; 16: 60-61; 48: 6 വിശദീകരണം നോക്കുക.