وَلِلَّهِ غَيْبُ السَّمَاوَاتِ وَالْأَرْضِ وَإِلَيْهِ يُرْجَعُ الْأَمْرُ كُلُّهُ فَاعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ
ആകാശഭൂമികളില്‍ മറഞ്ഞിരിക്കുന്നതൊക്കെയും അല്ലാഹുവിനുള്ളതാണ്, എല്ലാ ഓരോ കാര്യവും അവനിലേക്ക് തന്നെയാണ് മടക്കപ്പെടുന്നത്, അ പ്പോള്‍ നീ അവനെ സേവിച്ചുകൊണ്ടിരിക്കുക, അവന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുക, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് നി ന്റെ നാഥന് അശ്രദ്ധനൊന്നുമല്ലതന്നെ!
22: 76 ല്‍, അവന് അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതുമെല്ലാം അ റിയുന്നവനാണ്, എല്ലാകാര്യങ്ങളും അല്ലാഹുവിലേക്ക് തന്നെയാണ് മടക്കപ്പെടുക എ ന്ന് പറഞ്ഞിട്ടുണ്ട്. 39: 69 ലും 39: 75 ലും വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് അവര്‍ക്കിടയില്‍ വിധികല്‍പ്പിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധി കല്പിക്കാത്ത ഫു ജ്ജാറുകള്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 113 ല്‍ വിവരിച്ച പ്രകാരം മനുഷ്യര്‍ ഗ്രന്ഥത്തിന്റെ കാര്യത്തില്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ വിധികല്പിക്കാനുള്ളതാണ് സ ത്യമായ അദ്ദിക്ര്‍. ഇന്ന് നാഥനില്‍ നിന്നുള്ള വേദത്തിന്റെ ഏറ്റവും നല്ല വിശദീകരണമാ യ അദ്ദിക് ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ വിശ്വാസി അതിന്റെ 40 പേരുകളെയും സത്യപ്പെടുത്തി ജീവിക്കേണ്ടതാണ്. അവന്റെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205- 206 ല്‍ വിവരിച്ച പ്രകാരമായിരിക്കും. 2: 85; 3: 185; 8: 62-64 വിശദീകരണം നോക്കുക.