( ഇസ്റാഅ് ) 17 : 85

وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُمْ مِنَ الْعِلْمِ إِلَّا قَلِيلًا

നിന്നോട് അവര്‍ റൂഹിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നു; നീ പറയുക: റൂഹ് എന്‍റെ നാഥന്‍റെ കല്‍പനയില്‍ പെട്ടതാണ്, അറിവില്‍ നിന്ന് അല്‍പമ ല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുമില്ല. 

അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുമില്ല എന്ന് പറഞ്ഞത് അന്ന് യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ മുഴുവനായും അവതീര്‍ണ്ണമാവുകയോ ക്രോ ഡീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ല എന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ന് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒ രു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 16:ڈ43 ല്‍ വിവരിച്ച പ്രകാരം ഏതൊരാളും നിഷ്പക്ഷവാ നായ നാഥനെക്കുറിച്ച് അറിവില്ലാത്ത കാര്യങ്ങള്‍ അദ്ദിക്റിന്‍റെ രചയിതാവിനോടാണ് ചോദിക്കേണ്ടത്. സൃഷ്ടികളുടെ കാര്യത്തില്‍ റൂഹ് കൊണ്ടുദ്ദേശിക്കുന്നത് ആത്മാവും ജീവനും കൂടിയതാണ് എന്ന് 32: 9 ല്‍ വിവരിച്ചിട്ടുണ്ട്. 26: 193; 78: 38 സൂക്തങ്ങളില്‍ മല ക്ക് ജിബ്രീലിനെ റൂഹ് എന്ന് പറഞ്ഞിട്ടുണ്ട്. നാഥന്‍റെ വചനങ്ങളായ അദ്ദിക്റിനെക്കുറി ച്ച് 42: 52 ലും റൂഹ് എന്ന് പറഞ്ഞിട്ടുണ്ട്. 16: 1-2, 89; 17: 55 വിശദീകരണം നോക്കുക.