فَاخْتَلَفَ الْأَحْزَابُ مِنْ بَيْنِهِمْ ۖ فَوَيْلٌ لِلَّذِينَ كَفَرُوا مِنْ مَشْهَدِ يَوْمٍ عَظِيمٍ
അവര്‍ക്കിടയില്‍ നിന്നുള്ള സംഘങ്ങള്‍ ഭിന്നിക്കുകയായി, അപ്പോള്‍ സാക്ഷ്യം വഹിക്കുന്ന ആ ഭയങ്കരനാളില്‍ കാഫിറുകളായവര്‍ക്ക് നരകത്തിലെ 'വൈല്‍' എന്ന ചെരുവാണുള്ളത്.
ഇന്ന് ലോകരില്‍ ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനി ല്‍ വായിക്കുന്നത്. എന്നാല്‍ അവര്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിനെ മൂടിവെ ച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 4: 150-151 ല്‍ വിവരിച്ച പ്രകാരം വിവിധ സംഘടന കളായി പിരിഞ്ഞ് യഥാര്‍ത്ഥ കാഫിറുകളായി മാറിയിരിക്കുന്നു. 15: 44 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവരാണ്. 2: 62; 5: 69 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ പ്രതിഫലം നാഥന്‍റെ പക്കലുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല. 4: 140; 11: 103; 18: 101, 110 വിശദീകരണം നോക്കുക.