( മര്‍യം ) 19 : 55

وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِنْدَ رَبِّهِ مَرْضِيًّا

അവന്‍ തന്‍റെ കുടുംബാംഗങ്ങളോട് നമസ്കാരം കൊണ്ടും സക്കാത്ത് കൊണ്ടും കല്‍പ്പിക്കുന്നവനുമായിരുന്നു, തന്‍റെ നാഥന്‍റെ അടുക്കല്‍ തൃപ്തിപ്പെട്ടവനുമായിരുന്നു.

66: 6 ല്‍ വിശ്വാസികളോട്, നിങ്ങള്‍ നിങ്ങളേയും നിങ്ങളുടെ കുടുംബാംഗങ്ങളേ യും നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കുക എന്ന് കല്‍പിച്ചിട്ടുണ്ട്. 9: 11 ല്‍ നമസ്കാരം നിലനിര്‍ത്തുകയും സക്കാത്ത് നല്‍കുകയും ചെയ്യുന്നതുവരെ ഒരാളും ദീനില്‍ നിങ്ങളു ടെ സഹോദരനാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമസ്കാരം കൊണ്ടും സക്കാത്ത് കൊണ്ടും കുടുംബാംഗങ്ങളെ കല്‍പ്പിക്കുക എന്നത് വിശ്വാസികളുടെ ബാ ധ്യതയാണ്. ആദ്യമാദ്യം അടുത്തടുത്ത ബന്ധുക്കളോടാണ് അദ്ദിക്ര്‍ കൊണ്ട് മുന്നറിയി പ്പ് നല്‍കേണ്ടതെന്ന് 26: 214 ല്‍ പറഞ്ഞിട്ടുണ്ട്. ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താനാണ് നമസ്കാരം നിലനിര്‍ത്തേണ്ടത് എന്ന് 20: 14 ലും; ആശയമില്ലാതെ നമസ്കരിച്ചാല്‍ വിചാരണയില്ലാതെ നരകത്തിലെ വൈലില്‍ ആപതിക്കുമെന്ന് 107: 4-5 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി പിന്‍പറ്റേണ്ട പ്രാര്‍ത്ഥ നാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 177; 15: 92-93; 19: 31-33 വിശദീകരണം നോക്കുക.