( ത്വാഹാ ) 20 : 2

مَا أَنْزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ

നീ ദൗര്‍ഭാഗ്യവാനാകാന്‍വേണ്ടി നാം നിന്‍റെമേല്‍ ഈ വായന ഇറക്കിയിട്ടില്ല.

എല്ലാ പ്രവാചകന്മാര്‍ക്കും അവതരിച്ചിട്ടുള്ള ഗ്രന്ഥം അദ്ദിക്ര്‍ തന്നെയാണെന്ന് 16: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ അല്ല, മറിച്ച് അദ്ദിക്റാണ് ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥം. എന്നാല്‍ പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വായിക്കുന്ന പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള 3 വി ഭാഗക്കാരില്‍ ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ. അല്ലാത്ത ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ പിശാചിനെ സേവിക്കുന്നവരും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരുമാണ്. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ദിക്റാ കൊണ്ട് ഉണര്‍ത്തപ്പെടുകതന്നെ ചെയ്യുമെന്നും; വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ദൗര്‍ഭാഗ്യവാന്മാര്‍ അദ്ദിക്റിനെ വെടിയുകതന്നെ ചെയ്യുമെന്നും 87: 9-12 ലും; അദ്ദിക്റിനെ ത ള്ളിപ്പറയുകയും അതില്‍ നിന്ന് പിന്‍തിരിഞ്ഞ് പോവുകയും ചെയ്യുന്ന ദൗര്‍ഭാഗ്യവാ ന്മാരല്ലാതെ കത്തിയാളുന്ന നരകത്തില്‍ വേവിക്കപ്പെടുകയില്ല എന്ന് 82: 15-16 ലും പറഞ്ഞിട്ടുണ്ട്. 4: 56; 9: 67-68; 11: 105-107; 18: 49 വിശദീകരണം നോക്കുക.