( ത്വാഹാ ) 20 : 67

فَأَوْجَسَ فِي نَفْسِهِ خِيفَةً مُوسَىٰ

മൂസാക്ക് ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്ന അവസ്ഥയുണ്ടായി! 

മാരണം പിശാചില്‍ നിന്നുള്ളതാണെന്ന് 2: 102 ലും; എല്ലാ നബിമാര്‍ക്കും മനുഷ്യ രില്‍ നിന്നും ജിന്നുകളില്‍ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളാക്കിയിട്ടുണ്ടെന്ന് 6: 112 ലും പറഞ്ഞിട്ടുണ്ട്. എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും ന രകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെ പ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 5: 48 ല്‍ വിവരിച്ചിട്ടുണ്ട്. അത്തരം വിശ്വാസി ഒരു ജീവിയെയും ഭയപ്പെടുകയില്ല എ ന്ന് മാത്രമല്ല, ഒരു ജീവിയില്‍ നിന്നുള്ള ഒരു തരത്തിലുള്ള ഉപദ്രവവും അത്തരം വിശ്വാസി ക്ക് ഏല്‍ക്കുകയുമില്ല. 4: 118; 11: 55-56; 16: 99; 17: 64-65 വിശദീകരണം നോക്കുക.