إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۚ إِنَّ اللَّهَ يَفْعَلُ مَا يُرِيدُ
നിശ്ചയം അല്ലാഹു വിശ്വാസികളായവരേയും സല്ക്കര്മ്മങ്ങള് അനുഷ്ഠിച്ചു കൊണ്ടിരിക്കുന്നവരെയും താഴ്ഭാഗങ്ങളിലൂടെ നദികള് ഒഴുകിക്കൊണ്ടിരിക്കു ന്ന സ്വര്ഗ്ഗപൂന്തോപ്പുകളില് പ്രവേശിപ്പിക്കും, നിശ്ചയം അല്ലാഹു അവന് ഉദ്ദേ ശിക്കുന്നത് പ്രവര്ത്തിക്കുന്നു.
ആത്മാവ് പങ്കെടുക്കാതെയുള്ള ഏതൊരു പ്രവൃത്തിയും നാഥന്റെയടുക്കല് നിഷ് ഫലമാണ്. അപ്പോള് 9: 53-55 ല് വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും ത ള്ളിപ്പറഞ്ഞുകൊണ്ടും അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് നിര്വഹിക്കുന്ന നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്മങ്ങള് തുടങ്ങിയ പ്രവര്ത്തനങ്ങളെല്ലാം തന്നെ പാഴായിപ്പോകുന്നതാണ്. മാത്രമല്ല, അവര് ഇവിടെ ലക്ഷ്യബോധമില്ലാതെയും പ്രജ്ഞയറ്റവ രായും ജീവിച്ചതിന് പിഴയായി അവര്ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 9: 67-68, 80-85; 25: 65-66; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി പ്രഭാ തപ്രദോഷങ്ങളില് ആത്മാവ് പങ്കെടുത്ത് അദ്ദിക്ര് വായിക്കുകയും സുദീര്ഘമായ തിലാവ ത്തിന്റെ സാഷ്ടാംഗപ്രണാമം ചെയ്യുകയും മൊത്തം ലോകര്ക്ക് അദ്ദിക്ര് എത്തിച്ചുകൊ ടുക്കുകയും ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള് വെച്ചുപിടിപ്പിക്കുകയും ചെയ്യുന്ന താണ്. കൂടാതെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവി ശ്വാസികളും അനുയായികളും അടങ്ങിയ ഫുജ്ജാറുകളോട് അദ്ദിക്ര് കൊണ്ട് അധികരി ച്ച ജിഹാദ് ചെയ്യുന്നതുമാണ്. 10: 99-100; 11: 59, 118-120; 13: 27-28 വിശദീകരണം നോക്കുക.