അവന് പറഞ്ഞു: കുറച്ച് കഴിഞ്ഞോട്ടെ, അടുത്ത പ്രഭാതങ്ങളില്‍ അവര്‍ കേഴുന്ന വരായിത്തീരുകതന്നെ ചെയ്യും!
എല്ലാഓരോ സമുദായത്തിനും ഒരു അവധി നിശ്ചയിച്ച് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 35: 32 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചം അതിന്റെ സന്തുലന ത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തായ അദ്ദിക്ര്‍ അനന്തരമെടുത്ത ജനതയുടെ ബാധ്യതയാണ് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തു കൊണ്ട് പ്രപഞ്ചത്തെ അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി പ്രയത്നിക്കല്‍. മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെച്ചു കൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഫുജ്ജാറുകള്‍ ഇന്ന് മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരില്‍നിന്നുള്ള നരകത്തിന്റെ വിറകുകളായ അവര്‍ അവന്റെ സ്വര്‍ഗ്ഗം തെരഞ്ഞെടുക്കുന്നവരും അവനെ റബ്ബായി സ്വീകരിക്കുന്നവരുമായിരിക്കും. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദ ജ്ജാലിനെ വധിക്കുന്നതും ലോകത്ത് മൊത്തം പരിപൂര്‍ണ്ണമായ ഇസ്ലാം നടപ്പില്‍ വരികയും ചെയ്യുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളായ ഫുജ്ജാറുകളെ വധിക്കുന്നതാണ്. പിന്നീട് ഇതര ജനവിഭാഗങ്ങളും 6: 47; 46: 35 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം തെമ്മാടികളും അക്രമികളുമായി മാറുമ്പോഴാണ് ലോകം അവസാനിക്കുക. 7: 182-183; 8: 32-33; 86: 15-17 വിശദീകര ണം നോക്കുക.