( അന്നൂര്‍ ) 24 : 54

قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۖ فَإِنْ تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَا حُمِّلْتُمْ ۖ وَإِنْ تُطِيعُوهُ تَهْتَدُوا ۚ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ

നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവീന്‍, സന്ദേശവാഹക നെയും നിങ്ങള്‍ അനുസരിക്കുവീന്‍, അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞ് പോവു കയാണെങ്കില്‍ അപ്പോള്‍ നിശ്ചയം കാര്യം, അവന്‍റെ മേല്‍ അവന്‍ ഏല്‍പിക്ക പ്പെട്ട ഒന്നും നിങ്ങളുടെ മേല്‍ നിങ്ങള്‍ ഏല്‍പിക്കപ്പെട്ട ഒന്നും മാത്രമാണുള്ളത്; നിങ്ങള്‍ അവനെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കു ന്നതാണ്, വ്യക്തമായി എത്തിച്ചുകൊടുക്കലല്ലാതെ സന്ദേശവാഹകന്‍റെ മേല്‍ ബാധ്യതയൊന്നുമില്ല.

ത്രികാലജ്ഞാനിയായ അല്ലാഹു ഓരോ ആത്മാവിനെയും അതിന് വഹിക്കാന്‍ കഴിയാത്തത് വഹിപ്പിച്ചിട്ടില്ല എന്ന് 2: 286; 6: 152; 23: 62 തുടങ്ങിയ സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ട്. 76: 3 പ്രകാരം ഓരോ ആത്മാവിനും ദുര്‍മാര്‍ഗവും സന്മാര്‍ഗവും വേര്‍തിരിച്ച് വിവരിച്ച് തരുന്ന അദ്ദിക്ര്‍ നല്‍കിയ അവന്‍ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ കാലാന്തരത്തില്‍ പ്രജ്ഞാശൂന്യതയില്‍ അ കപ്പെടുമ്പോള്‍ അവരെ ഉണര്‍ത്തുന്നതിന് വേണ്ടി അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദി ക്റും കൊണ്ട് സന്ദേശവാഹകരെ അയച്ചിട്ടുണ്ട്. സന്ദേശവാഹകര്‍ക്ക് അവരെ ഏല്‍പിച്ച സന്ദേശം എത്തിച്ചുകൊടുക്കുന്ന ബാധ്യത മാത്രമാണുള്ളത്. അവരവര്‍ തന്നെയാണ് അവനവന് ഏഴാം ഘട്ടത്തിലേക്ക് വേണ്ട സ്വര്‍ഗം നാലാം ഘട്ടമായ ഇവിടെവെച്ച് സമ്പാദിക്കേണ്ടത്. അവരവരുടെ വഴികേടിന് നിഷ്പക്ഷവാനായ അല്ലാഹുവിനെയോ പിശാ ചിനെയോ മാതാപിതാക്കളെയോ നേതാക്കളെയോ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ സാധ്യ മല്ല എന്ന് 2: 165-167; 7: 38-39, 50-51; 14: 21 -22; 38: 55-61 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

പ്രവാചകന് ശേഷം നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാനുള്ള ബാധ്യത 35: 32 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ ജനതയാണ് ഏറ്റെടുത്തിട്ടുള്ളത്. ആ ബാധ്യത നിറവേറ്റാതെ അതിനെ മൂടിവെക്കുന്നവര്‍ കപടവിശ്വാസികളായ കാഫിറു കളും, അവരെ അന്ധമായി പിന്‍പറ്റുന്നവര്‍ അതിനെ തള്ളിപ്പറയുന്ന മുശ്രിക്കുകളായ കാഫിറുകളുമാണ്. ഈ രണ്ടു വിഭാഗങ്ങളുമടങ്ങിയ ഫുജ്ജാറുകളാണ് മനുഷ്യരില്‍ നിന്ന് നരകക്കുണ്ഠാരത്തിന്‍റെ വിറകുകള്‍. 2: 39, 119; 3: 10; 4: 80, 150-151 വിശദീകരണം നോക്കുക.