وَلَوْلَا أَنْ تُصِيبَهُمْ مُصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ وَنَكُونَ مِنَ الْمُؤْمِنِينَ
തങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ഒരുക്കിവെച്ചതുകാരണം അവര്‍ക്ക് വല്ല ദുരി തങ്ങളും ബാധിപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ അവര്‍ പറയുന്നവരാവുകതന്നെ ചെയ്യും: ഞങ്ങളുടെ നാഥാ, നീ ഞങ്ങളിലേക്ക് ഒരു പ്രവാചകനെ അയക്കുകയും അങ്ങനെ ഞങ്ങള്‍ നിന്റെ സൂക്തങ്ങളെ പിന്‍പറ്റുകയും ഞങ്ങള്‍ വിശ്വാസികളി ല്‍ ഉള്പെടുന്നവരാവുകയും ചെയ്തിരുന്നുവെങ്കില്‍!
ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന, എന്നാല്‍ 18: 101 ല്‍ പറഞ്ഞ ദിക്രീ എന്ന ഗ്രന്ഥം കാണാന്‍ തയ്യാറാകാത്ത കപടവിശ്വാസികളും അത് കേള്‍ക്കാന്‍ തയ്യാറാകാത്ത അവരുടെ അനുയായികളും 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നരക ക്കുണ്ഠത്തിലേക്കുള്ള കാഫിറുകളാണ്. അവര്‍ 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദ ജ്ജാലിനെ അവരുടെ റബ്ബായി സ്വീകരിച്ച് അവന്റെ നൈമിഷികമായ സ്വര്‍ഗം ആസ്വദി ക്കുന്നവരായതിനാല്‍ ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോ ടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോഴാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അവര്‍ക്ക് അദ്ദിക്ര്‍ -ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇത്തരം ഭ്രാന്തന്മാര് 17: 13-14 ല്‍ പറഞ്ഞ പ്രകാരം തങ്ങളുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാ വയവങ്ങളാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് 38: 24 ല്‍ പറഞ്ഞിട്ടുണ്ട്. 18: 49; 20: 134 വിശദീകരണം നോക്കുക.