( അന്‍കബൂത്ത് ) 29 : 11

وَلَيَعْلَمَنَّ اللَّهُ الَّذِينَ آمَنُوا وَلَيَعْلَمَنَّ الْمُنَافِقِينَ

വിശ്വാസികള്‍ ആരെന്ന് അല്ലാഹുവിന് അറിയുകതന്നെ ചെയ്യും, കപടവിശ്വാ സികള്‍ ആരെന്നും അവന് അറിയുകതന്നെ ചെയ്യും.

 കപടവിശ്വാസികളുടെ സ്വഭാവമാണ് മുന്‍ സൂക്തത്തില്‍ വരച്ചുകാണിച്ചിട്ടുള്ളത്. അവരില്‍ ചിലര്‍ അദ്ദിക്റിന്‍റെ മാര്‍ഗത്തിലുള്ള ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെ ങ്കിലും ആ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ജനങ്ങളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളെ നേരി ടാന്‍ അവര്‍ തയ്യാറാവുകയില്ല. അഥവാ അത് അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയായി പരി ഗണിച്ച് അവര്‍ അദ്ദിക്റിന്‍റെ മാര്‍ഗം വെടിഞ്ഞ് നരകക്കുണ്ഠത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുന്നതാണ്. പരീക്ഷണത്തിന് വിധേയമായി ആരാണ് വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക എന്നും ആരാണ് കപടവിശ്വാസം സ്വീകരിക്കുക എന്നും അറിയാനാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത്. അപ്പോള്‍ ഇന്ന് നാഥ ന്‍റെ സമ്മതപത്രവും ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പി ടിച്ച് നിലകൊള്ളുന്നവര്‍ മാത്രമേ നേരെച്ചൊവ്വെയുള്ള പാതയില്‍ ആയിട്ടുള്ളൂ എന്ന് 2: 256; 3: 101; 4: 175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 166-167; 29: 2-3; 32: 18 വിശദീകര ണം നോക്കുക.