كَدَأْبِ آلِ فِرْعَوْنَ وَالَّذِينَ مِنْ قَبْلِهِمْ ۚ كَذَّبُوا بِآيَاتِنَا فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ ۗ وَاللَّهُ شَدِيدُ الْعِقَابِ
-ഫിര്‍ഔന്‍ പ്രഭൃതികളെ പോലെയും അവര്‍ക്ക് മുമ്പുള്ളവരെ പോലെയും, അവരെല്ലാം നമ്മുടെ സൂക്തങ്ങള്‍ തള്ളിപ്പറഞ്ഞ് കളവാക്കി, അപ്പോള്‍ അവരുടെ കുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
8: 52, 54 എന്നിവ ഇതേ ആശയത്തിലുള്ള സൂക്തങ്ങളാണ്. ഫിര്‍ഔന്‍ പ്രഭൃതികള്‍ (കുടുംബം) എന്നതിന്‍റെ വിവക്ഷ തെമ്മാടിയായ ഫിര്‍ഔനിന്‍റെ ചര്യ ആരാണോ പിന്‍പറ്റുന്നത് അവരാണ്. അതുപോലെ ആലിമുഹമ്മദ് (മുഹമ്മദ് നബിയുടെ കുടുംബം) എന്നതിന്‍റെ വിവക്ഷ മുഹമ്മദ്നബിയുടെ ചര്യയായ അദ്ദിക്ര്‍ പിന്‍പറ്റുന്ന-കുടുംബത്തില്‍ നിന്നുള്ളവരാകട്ടെ, അല്ലാത്തവരാകട്ടെ-അന്ത്യനാള്‍ വരെയുള്ള വിശ്വാസികളാണ്. എല്ലാം മനസ്സിലാക്കിയശേഷം തെമ്മാടിയായ കപടവിശ്വാസിയായപ്പോഴാണ് ഫിര്‍ഔനിനെ അ ല്ലാഹു ശിക്ഷിച്ചത്. ഇനി ഇന്നത്തെ ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും ക പടവിശ്വാസികളാകുമ്പോഴാണ് ലോകം അവസാനിക്കുക എന്ന് 46: 35 ല്‍ പറഞ്ഞിട്ടുണ്ട്. നരകക്കുണ്ഠത്തില്‍ നിന്നുള്ള ഒരു കുഴിയാണ് അവരുടെ മരണശേഷമുള്ള കിടപ്പറയായ ബര്‍സഖ്. ബര്‍സഖില്‍ രാവിലെയും വൈകുന്നേരവും നരകം അതിന്‍റെ പൂര്‍ണ്ണ രൂപത്തില്‍ അവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതും വിധിദിവസം വിചാരണയില്ലാതെ അവരെ നരകത്തിലേക്ക് തള്ളിവിടുന്നതുമാണ് എന്ന് 40: 46 ലും, അവരെ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടിലേക്ക് തള്ളിവിടുമെന്ന് 4: 145 ലും പറഞ്ഞിട്ടുണ്ട്. 10: 92; 32: 13-14 വിശദീകരണം നോക്കുക.