( സുമര്‍ ) 39 : 27

وَلَقَدْ ضَرَبْنَا لِلنَّاسِ فِي هَٰذَا الْقُرْآنِ مِنْ كُلِّ مَثَلٍ لَعَلَّهُمْ يَتَذَكَّرُونَ

നിശ്ചയം, ജനങ്ങള്‍ക്കുവേണ്ടി ഈ വായനയില്‍ നാം എല്ലാതരം ഉപമകളില്‍ നിന്നുള്ളതും വിവരിച്ചിട്ടുണ്ട്, അവര്‍ മറ്റുള്ളവരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കുകതന്നെ വേണമെന്നതിനുവേണ്ടി.

ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ്. 21: 24 പ്രകാരം 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള അദ്ദിക്ര്‍ തന്നെയാണ്. അറബി ഖുര്‍ആനിലല്ല, മറിച്ച് 5: 48; 16: 44; 25: 33 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്റി ലാണ് എല്ലാ ഓരോ കാര്യവും വിവരിച്ചിട്ടുള്ളത്. വ്യക്തവും സ്പഷ്ടവുമായ നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ നിരക്ഷരര്‍ക്കുപോലും ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു എന്ന് 54-ാം സൂറത്തില്‍ നാല് പ്രാവശ്യം ആവര്‍ത്തിച്ച് പറ ഞ്ഞിട്ടുണ്ട്. അതില്‍ പറഞ്ഞിട്ടുള്ള എല്ലാ ഉപമ-ഉദാഹരണങ്ങളും മൊത്തം മനുഷ്യര്‍ക്കു ള്ളതായതിനാല്‍ അതിനെ ജാതി-മത-വര്‍ണ്ണ-ലിംഗ-ദേശ-ഭാഷ ഭേദമന്യേ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കല്‍ അത് ലഭിച്ചവരുടെ ബാധ്യതയാണ്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അതിനെ മൂടിവെച്ചവര്‍ തെമ്മാടികളും പ്രപഞ്ചം നശിപ്പിച്ച തിനുള്ള പാപഭാരം വഹിച്ചുകൊണ്ട് വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോ കേണ്ടവരുമാണ്. 3: 7, 10, 187; 16: 89; 30: 58 വിശദീകരണം നോക്കുക.