( സുമര്‍ ) 39 : 28
قُرْآنًا عَرَبِيًّا غَيْرَ ذِي عِوَجٍ لَعَلَّهُمْ يَتَّقُونَ
അറബിഭാഷയിലുള്ള വക്രതയൊന്നുമില്ലാത്ത ഒരു വായന! അവര്‍ സൂക്ഷ്മ ത പാലിക്കുന്നവര്‍ തന്നെയാകണമെന്നതിനുവേണ്ടി.
ഗ്രന്ഥത്തിന്‍റെ ശരീരം അറബി ഭാഷയിലുള്ളതാണെങ്കിലും ആശയം ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. സ്രഷ്ടാവിന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള സന്ദേശമായതിനാല്‍ അത് ഏത് നിരക്ഷരനും മനസ്സിലാകത്തക്കവിധം സ്പഷ്ടവും വ്യക്ത വുമാണ്. അദ്ദിക്ര്‍ മാത്രമാണ് 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമെന്ന് 4: 163-164; 16: 43-44; 21: 7, 24; 41: 41-43 സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 12: 2-3; 14: 4; 18: 1-2 വിശദീകരണം നോക്കുക.