( സുമര്‍ ) 39 : 26

فَأَذَاقَهُمُ اللَّهُ الْخِزْيَ فِي الْحَيَاةِ الدُّنْيَا ۖ وَلَعَذَابُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ

അങ്ങനെ ഐഹിക ജീവിതത്തില്‍ അല്ലാഹു അവര്‍ക്ക് നിന്ദ്യത രുചിപ്പിച്ചു, പ രലോകശിക്ഷയാകട്ടെ ഏറ്റവും വലുതുമാകുന്നു-അവര്‍ അറിവുള്ളവരായിരു ന്നുവെങ്കില്‍.

25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും, 41: 41-43 ല്‍ പറ ഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും, പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് സ്വയം ഉപയോഗപ്പെ ടുത്താതെയും ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ലോകം നശിപ്പിക്കാന്‍ ആക്കം കൂട്ടിയതിന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അ തികഠിനമായ ശിക്ഷയുമാണ് ഈ സൂക്തത്തിലും 2: 85; 5: 33 സൂക്തങ്ങളിലും വാഗ്ദത്തം ചെയ്തിട്ടുള്ളത്. 2: 99; 20: 124-127; 33: 72-73; 35: 45 വിശദീകരണം നോക്കുക.