( അദ്ദാരിയാത്ത് ) 51 : 11

الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ

.അവര്‍ അശ്രദ്ധയില്‍ മതിമറന്ന് കഴിയുന്നവര്‍ തന്നെയാകുന്നു,

ദൃഢബോധ്യം നല്‍കുന്ന അദ്ദിക്ര്‍ ഇല്ലാതെ ലക്ഷ്യബോധം നഷ്ടപ്പെട്ട് നിഗമന ങ്ങള്‍ വെച്ചുപുലര്‍ത്തി ജീവിക്കുന്നവര്‍ വധിക്കപ്പെട്ടിരിക്കുന്നു. ദീനിനെ കളവാക്കുന്ന, ആ ത്മാവിനെ തിരിച്ചറിയാത്ത അവര്‍ ശരീരം കൊണ്ട് നമസ്കരിക്കുകവഴി വില്ലില്‍ നിന്ന് അമ്പ് തെറിക്കുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോവുകയാണ് ചെയ്യുന്നത്. അ തുവഴി അവര്‍ക്ക് നരകത്തിലെ 'വൈല്‍' എന്ന ചെരിവാണ് പ്രതിഫലമായി ലഭിക്കുക എന്ന് 107: 4-5 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിശ്വാസികളുടെ യും ശത്രുക്കളായ, കളവ് മാത്രം പറയുന്ന കപടവിശ്വാസികള്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 63: 4 ലും; സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ മൂടിവെച്ചമ നുഷ്യന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മനുഷ്യരെ നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്കാ ണ് പിടിച്ചുവലിച്ച് കൊണ്ടുപോവുക എന്ന് 15: 44; 25: 34; 48: 6; 98: 6 സൂക്തങ്ങളിലും പ റഞ്ഞിട്ടുണ്ട്. 4: 142-143; 9: 84-85; 32: 4 വിശദീകരണം നോക്കുക.