فَإِذَا قُضِيَتِ الصَّلَاةُ فَانْتَشِرُوا فِي الْأَرْضِ وَابْتَغُوا مِنْ فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ
അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ട് കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപി ക്കുകയും അല്ലാഹുവിന്‍റെ ഔദാര്യങ്ങള്‍ തേടുകയും ചെയ്യുവീന്‍, നിങ്ങള്‍ അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ വിജയം വരി ക്കുന്നവരാവുകതന്നെ വേണമെന്നതിനുവേണ്ടി.
വിശ്വാസികള്‍ നമസ്കാരത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും എവിടെയും അദ്ദിക്റി ന്‍റെ വെളിച്ചത്തില്‍ അല്ലാഹുവിനെ സ്മരിച്ച് നിലകൊള്ളുന്നതാണ്. 9: 67-68; 59: 19 തു ടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവര്‍ അല്ലാഹുവിനെ മറന്ന് ജീവിക്കുന്ന തെ മ്മാടികളല്ല. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായി കളും അടങ്ങിയ ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അല്ലാഹുവിനെ സ്മരിക്കാതെയും ആത്മാവ് പങ്കെടുക്കാതെയും ശരീരം കൊണ്ട് മാത്രം നമസ്കരിക്കുന്നവരായതിനാല്‍ 107: 4-5 പ്രകാരം അവര്‍ക്ക് നരകത്തിലെ 'വൈല്‍' എന്ന ചെരുവാണ് ലഭിക്കുക. 'അല്ലാഹുവിന്‍റെ ഔദാര്യങ്ങള്‍ തേടുകയും ചെയ്യുവീന്‍' എന്ന് പറ ഞ്ഞതിനാല്‍ അല്ലാഹുവിന്‍റെ ഔദാര്യമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലായിരിക്കണം എ ല്ലാ സമ്പാദ്യങ്ങളും തേടേണ്ടത്. അദ്ദിക്റില്‍ നിന്ന് അകന്ന് 'അല്ലാഹ്' എന്ന സ്മരണയില്ലാ തെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേടുന്നതെല്ലാം നിഷിദ്ധമാണ്. വിശ്വാസികള്‍ക്ക് ഭൗതിക ജീവിതവിഭവങ്ങളെക്കാള്‍ ഏറ്റവും ഉത്തമം കാരുണ്യവും ഔദാര്യവുമായ അ ദ്ദിക്ര്‍ തന്നെയാണ് എന്ന് 10: 57-58 ല്‍ പറഞ്ഞിട്ടുണ്ട്. 2: 152; 15: 87; 16: 114; 38: 8, 24 വിശ ദീകരണം നോക്കുക.