( മുഅ്മിന്‍ ) 40 : 85

فَلَمْ يَكُ يَنْفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا ۖ سُنَّتَ اللَّهِ الَّتِي قَدْ خَلَتْ فِي عِبَادِهِ ۖ وَخَسِرَ هُنَالِكَ الْكَافِرُونَ

എന്നാല്‍ നമ്മുടെ വിപത്ത് കണ്ടപ്പോഴുള്ള അവരുടെ വിശ്വാസം സ്വീകരിക്ക ല്‍ അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല, തന്‍റെ അടിമകളുടെ കാര്യത്തില്‍ മുമ്പേ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്‍റെ ചര്യയാണിത്, അപ്പോള്‍ അവിടെ കാഫിറുകള്‍ നഷ്ടപ്പെടുകയുമായി.

313 പ്രവാചകന്മാരേയും നിയോഗിച്ചിട്ടുള്ളത് സത്യവും തെളിവുമായ അദ്ദിക്ര്‍ കൊ ണ്ടാണെന്നും പ്രപഞ്ചനാഥനായ അല്ലാഹുവല്ലാതെ വിളിച്ചുപ്രാര്‍ത്ഥിക്കാനും സഹായം തേടാനും മറ്റാരുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്നും 21: 24-25 ല്‍ പറഞ്ഞിട്ടുള്ളത് വായിക്കുന്നത് ഫുജ്ജാറുകളാണ്. അവര്‍ ഭ്രാന്തന്മാരാണെ ന്നും അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ അവര്‍ പരിഹസിക്കുന്നവരാണെന്നും 83: 29 ല്‍ വിശദീകരിച്ചിട്ടുണ്ട്. ഭ്രാന്തന്മാരായ അവര്‍ക്ക് 83: 18 ല്‍ പറഞ്ഞ സ്വര്‍ ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയില്‍ തങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാ രത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 9: 65-66 ല്‍ വിവരിച്ച പ്രകാരം അവര്‍ അല്ലാഹുവിനെയും അവന്‍റെ സൂക്തങ്ങളെയും പ്രവാചകനെയും പരിഹസിച്ച് കൊണ്ടിരിക്കുന്നവരാണ്. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് മനുഷ്യരുടെ ഐക്യം നിലനിര്‍ത്തുന്നതിനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് പ്രപഞ്ചനാഥനെ കീര്‍ത്തനം ചെയ്യാനും പ്രാര്‍ത്ഥിക്കാനും അവസരം ഉണ്ടാക്കുന്നതിനും വേണ്ടി അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും ലോകം നശിച്ചുകാണാന്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് അവര്‍. കാഫിറുകളായ ഇവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിലെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തിവെച്ചിരിക്കുന്നുവെന്ന് 15: 44 ല്‍ വായിച്ചിട്ടുള്ളത് മനുഷ്യരി ല്‍ ഇവര്‍ മാത്രമാണ്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം കുറ്റപ്പെടുത്തുന്ന, തര്‍ക്കിക്കുന്ന, ശപിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 6: 158; 7: 37, 52, 205-206; 32: 29 വിശദീകരണം നോക്കുക.