( അല്‍ മുല്‍ക്ക് ) 67 : 9

قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِنْ شَيْءٍ إِنْ أَنْتُمْ إِلَّا فِي ضَلَالٍ كَبِيرٍ

അവര്‍ പറയും: അതെ, നിശ്ചയം ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടാ യിരുന്നു, അപ്പോള്‍ ഞങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞു, ഞങ്ങള്‍ പറയുകയും ചെയ്തു: അല്ലാഹു ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല-നിങ്ങള്‍ വമ്പിച്ച വഴികേ ടില്‍ അല്ലാതെയല്ല. 

എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും ത്രികാലജ്ഞാനിയായ നാഥനി ല്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെടുത്തിയിരിക്കെ അതിനെ മൂടിവെക്കുകയും ത ള്ളിപ്പറയുകയും ചെയ്യുന്ന കുഫ്ഫാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേ ക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച ജീവികളും ഏറ്റവും വഴിപിഴച്ചവരുമാണെ ന്ന് 8: 22; 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടരെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതാണ്. അ പ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബിഖുര്‍ആന്‍ ആയിരുന്നില്ല, മറിച്ച് അ ദ്ദിക്ര്‍ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് അവര്‍ക്ക് ബോധ്യം വരിക. പ്രവാ ചകന്മാരുടെ പേരും വേഷവും ധരിച്ച് പ്രവാചകനെ പിന്‍പറ്റുന്നവരെന്ന് ദുരഭിമാനിക്കു ന്ന, എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ പ്രവാചകന്മാരെ കളവാക്കിക്കൊണ്ടിരിക്കുന്ന, 25: 18 ലും 48: 12-ലും 'കെട്ടജനത' എന്ന് വിശേഷിപ്പിക്കപ്പെട്ട യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളുമായ ഫുജ്ജാറുകള്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോ ള്‍ അതിന്‍റെ പാറാവുകാരായ മലക്കുകളുടെ ചോദ്യത്തിന് മറുപടി പറയുകയാണ്: 'അതെ, അദ്ദിക്റും കൊണ്ട് ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ നിങ്ങള്‍ ഈ പറയുന്നതൊന്നും അല്ലാഹുവോ പ്രവാചകനോ പറഞ്ഞിട്ടുള്ളതല്ല, പൂര്‍വ്വികരുടെ കാലത്തൊന്നും കേള്‍ക്കാത്ത പിഴച്ചവാദമാണ് നിങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് എന്നെല്ലാം പറഞ്ഞുകൊണ്ട് ഞങ്ങള്‍ അവരെ കളവാക്കി തള്ളിപ്പറയുന്നവരായിരുന്നു. 9: 31-33; 36: 15; 51: 52-55; 54: 25-26 വിശദീകരണം നോക്കുക.