وَلَقَدْ مَكَّنَّاكُمْ فِي الْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ ۗ قَلِيلًا مَا تَشْكُرُونَ
നിശ്ചയം, നാം നിങ്ങളെ ഭൂമിയില്‍ അധിവസിപ്പിക്കുകയും അതില്‍ നിങ്ങള്‍ ക്ക് നാം ജീവിതവിഭവങ്ങള്‍ ഒരുക്കിത്തരികയും ചെയ്തു, അല്‍പമല്ലാതെ നി ങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരാകുന്നില്ല.
ആരാണോ ദിക്രീയെ അവഗണിച്ചത്, അവന് ഇഹലോകത്ത് ഇടുങ്ങിയ ജീവി ത വിഭവങ്ങളാണുള്ളത്. അന്ത്യനാളില്‍ നാം അവനെ കുരുടനായി പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതുമാണ്, അപ്പോള്‍ അവന്‍ ചോദിക്കും: എന്‍റെ നാഥാ, എന്നെ എന്താണ് നീ കുരുടനായി പുനര്‍ജീവിപ്പിച്ചത്, എനിക്ക് ഐഹികലോകത്ത് കണ്ണിന് കാഴ്ചയുണ്ടായിരുന്നല്ലോ? അപ്പോള്‍ അല്ലാഹു മറുപടി പറയും: അപ്രകാരം-നിനക്കു കണ്ണിന് കാഴ്ചയുണ്ടായിരുന്നതുപോലെ-എന്‍റെ സൂക്തങ്ങള്‍ നിനക്ക് വന്നുകിട്ടിയിരുന്നു, അപ്പോ ള്‍ നീ അവയെ വിസ്മരിച്ചു, അപ്രകാരം നീയും ഇന്നേദിനം വിസ്മരിക്കപ്പെട്ടിരിക്കുകയാ ണ് എന്ന് 20: 124-127 ലും; കാഴ്ചയുണ്ടായിട്ടും ദിക്രീ എന്ന ഗ്രന്ഥം കാണാത്തവരും കേ ള്‍വിയുണ്ടാട്ടും ദിക്രീ എന്ന ഗ്രന്ഥം കേള്‍ക്കാത്തവരുമാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍ എന്ന് 18: 101 ലും പറഞ്ഞിട്ടുണ്ട്. ദിക്രീ എന്നത് ആമുഖത്തില്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. 17: 72 ല്‍, ആരാണോ ഇഹലോകത്ത് അ ദ്ദിക്റിനോട് അന്ധത നടിച്ചത്, അവന്‍ പരലോകത്ത് കൂടുതല്‍ അന്ധനും നേര്‍മാര്‍ഗ ത്തില്‍ നിന്ന് വഴിപിഴച്ചവനുമാണെന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനോട് ബധിരതയും അന്ധതയും കാണിക്കുന്നവര്‍ ബധിരരും അന്ധരും മൂ കരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 17: 97-98; 25: 34 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ ഐശ്വര്യവും കാരുണ്യവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് നന്ദി പ്രകടിപ്പിക്കുന്നവര്‍. 2: 23-24, 152; 4: 82 വിശദീകരണം നോക്കുക.