مِنَ اللَّهِ ذِي الْمَعَارِجِ
കോണിപ്പടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളത്.
6236 സൂക്തങ്ങളാണ് സ്വര്‍ഗത്തിലുള്ള അല്ലാഹുവിലേക്ക് കയറിപ്പോകാനുള്ള കോ ണിപ്പടികള് അഥവാ ടിക്കറ്റ്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടി പ്പോകാത്ത പാശമാണ് അദ്ദിക്ര്‍ എന്ന് 2: 256 ല്‍ വിവരിച്ചിട്ടുണ്ട്. അതിനെ മുറുകെപ്പിടിച്ച വന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള മാര്ഗത്തിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 174-175; 5: 48 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അത് ലഭിച്ചിട്ട് അതിനെ മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്ത കാഫിറുകള്‍ക്കാണ് വിധിദിവസം തടുക്കാനാകാത്ത ശി ക്ഷ ലഭിക്കുക. അതിന് കാരണം അവര്‍ അദ്ദിക്റിനെ എല്ലാവിധ ആപത്തുവിപത്തുക ളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പ രിചയും മുഹൈമിനുമായി ഇവിടെ ഉപയോഗപ്പെടുത്താത്തതാണ്. 17: 1; 55: 1-4; 69: 48- 51 വിശദീകരണം നോക്കുക.