( അഅ്ലാ ) 87 : 19

صُحُفِ إِبْرَاهِيمَ وَمُوسَىٰ

ഇബ്റാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.

ഇബ്റാഹീമിന്‍റെയും മൂസായുടെയും ഏടുകള്‍ മാത്രമല്ല, എക്കാലത്തും വന്ന പ്രവാചകന്‍മാര്‍ക്ക് അവതരിപ്പിക്കപ്പെട്ട ഏടുകളും 2: 2 ല്‍ വിവരിച്ചിട്ടുള്ള ഏകഗ്രന്ഥമായ അല്‍ കിതാബിന്‍റെ ഭാഗം തന്നെയാണ്. അതിലെല്ലാം പറഞ്ഞിട്ടുള്ളത് മനുഷ്യന്‍റെ നാലാം ഘട്ടത്തിലുള്ള ഐഹികജീവിതം ഏഴാം ഘട്ടത്തിലേക്കുള്ള കൃഷിയിടമാണ് എന്ന് തന്നെയാണ്. എല്ലാ മനുഷ്യരുടേയും ആത്മാവ് ഒന്നാണെന്നപോലെ എല്ലാ ഏടുകളുടെയും ആത്മാവ് ഒന്നുതന്നെയാണ് എന്ന് 16: 44; 21: 24; 41: 43 എന്നീ സൂക്തങ്ങളിലും; അദ്ദിക്ര്‍ പൂര്‍വ്വിക ഏടുകളിലെല്ലാമുണ്ട് എന്ന് 26: 196 ലും; നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അദ്ദിക്റില്‍ അടങ്ങിയിട്ടുണ്ട് എന്ന് 98: 2-3 ലും പറഞ്ഞിട്ടുണ്ട്. 5: 48; 16: 44; 53: 36-39 വി ശദീകരണം നോക്കുക.