( അത്തൗബ ) 9 : 22

خَالِدِينَ فِيهَا أَبَدًا ۚ إِنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ

അവര്‍ അതില്‍ എന്നെന്നും നിത്യവാസികളായിരിക്കും; നിശ്ചയം അല്ലാഹു, അവന്‍റെ പക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രകാരം പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദിക്ര്‍ വായിക്കുകയും തിലാവത്തിന്‍റെ സാഷ്ടാംഗ പ്രണാമം നിര്‍വ്വഹിക്കുകയും സ്രഷ്ടാവിന്‍റെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമം ലക്ഷ്യം വെച്ച് ജൈവകൃഷി നടത്തുക യും ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുകയും അതിന് ലോകരെ പ്രേരിപ്പിക്കുന്നതിനുവേ ണ്ടി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുകയുമാണ് വേണ്ടത്. അതോടൊപ്പം ഫുജ്ജാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നട ത്തുകയും വേണം. അപ്പോള്‍ 47: 7 ല്‍ വിവരിച്ച പ്രകാരം നാഥന്‍ അവനെയും സഹായിക്കുന്നതാണ്. അതുവഴി 4: 95 ല്‍ വിവരിച്ച പ്രകാരം സാക്ഷിയായ അദ്ദിക്ര്‍ അവന് അനുകൂലമായി വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്തുകൊണ്ട് അവനെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നതാണ്. 5: 119; 7: 43; 8: 2-4; 98: 7-8 വിശദീകരണം നോക്കുക.