( അത്തൗബ ) 9 : 27

ثُمَّ يَتُوبُ اللَّهُ مِنْ بَعْدِ ذَٰلِكَ عَلَىٰ مَنْ يَشَاءُ ۗ وَاللَّهُ غَفُورٌ رَحِيمٌ

പിന്നെ അതിനുശേഷം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ മടങ്ങുന്നു, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.

9: 6 ന്‍റെ കല്‍പനയനുസരിച്ച് ഹുനൈന്‍ വിജയാനന്തരം പരാജിതരോട് പ്രവാചകന്‍ കാണിച്ച മാന്യവും ഉദാരവുമായ സമീപനത്തിന്‍റെ ഫലമായി അവരില്‍ അധികപേരും വിശ്വാസം സ്വീകരിക്കുകയുണ്ടായി. ഉഹ്ദ് യുദ്ധശേഷം പ്രവാചകനോടൊപ്പമുള്ളവരില്‍ നിന്നുള്ള കപടവിശ്വാസികളോടും സൗമ്യമായ സമീപനമാണ് പ്രവാചകന്‍ സ്വീകരിച്ചതെന്ന് 3: 159 ല്‍ വിവരിച്ചിട്ടുണ്ട്. അന്ന് അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ രൂപപ്പെട്ടിരുന്നില്ലാ എന്നതിനാല്‍ 4: 146 ല്‍ വിവരിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി കപടവിശ്വാസികള്‍ക്ക് പ ശ്ചാത്താപം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെപ്പിടിച്ചത്, അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴി ഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175; 5: 48 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അങ്ങ നെ ചെയ്യാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന, തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന എല്ലാ കുഫ്ഫാറുകളായ ഫുജ്ജാറുകളും തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 2: 62; 4: 17-18; 8: 17, 62-64 വിശദീകരണം നോക്കുക.