الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ ۖ وَإِنَّ فَرِيقًا مِنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ
നാം ഗ്രന്ഥം നല്‍കിയിട്ടുള്ളവരാരോ അവര്‍ക്ക് അവനെ അറിയും -അവരുടെ ആണ്‍മക്കളെ അവര്‍ അറിയുന്നതുപോലെ, നിശ്ചയം അവരില്‍ നിന്നുള്ള ഒരു വിഭാഗം അറിവുള്ളവരായിരിക്കെ സത്യം മൂടിവെക്കുക തന്നെയാണ്.
'നാം ഗ്രന്ഥം നല്‍കിയിട്ടുള്ളവരാരോ അവര്‍ക്ക് അവനെ അറിയും -അവരുടെ ആണ്‍മക്കളെ അവര്‍ അറിയുന്നതുപോലെ' എന്ന സൂക്തഭാഗം 6: 20 ലും വന്നിട്ടുണ്ട്. അവനെ അറിയും എന്നതിന് ആറ് ആശയങ്ങളുള്‍ക്കൊള്ളുന്നുണ്ട്. (1) ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് അല്ലാഹുവിനെ അവരുടെ ആണ്‍മക്കളെ അറിയുന്നതുപോലെ അറിയും. (2) ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് പിശാചിനെ അവരുടെ ആണ്‍മക്കളെ അറിയുന്നതുപോലെ അറിയും. (3) ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് മുഹമ്മദ് നബിയെ അവരുടെ ആണ്‍മക്കളെ അറിയുന്നതുപോലെ അറിയും. (4) ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് ഖിബ്ലമാറ്റം അവരുടെ ആണ്‍മക്കളെ അറിയുന്നതുപോലെ അറിയും. (5) ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് ആ ഗ്രന്ഥത്തെ അവരുടെ ആണ്‍മക്കളെ അറിയുന്നതുപോലെ അറിയും. (6) ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് അവരവരെ അവര്‍ കാഫിറാണോ വിശ്വാസിയാണോ എന്ന് അവരുടെ ആണ്‍മക്കളെ അറിയുന്നതുപോലെ അറിയും. ഈ ആറ് ആശയങ്ങളും ഇവിടെ പ്രസക്തവുമാണ്.
മദീനയില്‍ പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന, ഗ്രന്ഥത്തിന്‍റെ ആളുകള്‍ എന്ന് അഭിമാനിച്ചിരുന്നവര്‍ ജൂതരും ക്രൈസ്തവരുമായിരുന്നു. 4: 163 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം അദ്ദിക്ര്‍ തന്നെയാണ്. 'ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ട് എന്‍റെ ഒരു പ്രവാചകന്‍ വന്നാല്‍ നിങ്ങള്‍ അവനെക്കൊണ്ട് വിശ്വസിക്കുകയും അവനെ സഹായിക്കുകയും ചെയ്യണം' എന്ന ഉടമ്പടി എല്ലാ നബിമാരില്‍ നിന്നും വാങ്ങിയ കാര്യം 3: 81-82 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ചതും മുന്‍ വേദഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്ന് 5: 48 ലും 16: 89 ലും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അദ്ദിക്റില്‍ നിന്ന് മാത്രമാണ് ഏതൊരാള്‍ക്കും നാഥനെക്കൊണ്ടും പ്രവാചകന്മാരെക്കൊണ്ടും മലക്കുകളെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടുമെല്ലാമുള്ള വിശ്വാസം രൂപപ്പെടുത്താനും സ്വന്തത്തെയും മറ്റുള്ളവരെയും വിശ്വാസിയായ നാഥന്‍റെ പ്രതിനിധിയാണോ അതോ കാഫിറായ പിശാചിന്‍റെ പ്രതിനിധിയാണോ എന്ന് തിരിച്ചറിയാനും സാധിക്കുക. 3: 96 ല്‍ വിവരിച്ച പ്രകാരം ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ മക്കയിലെ കഅ്ബയെ ഖിബ്ലയായി നിശ്ചയിച്ചതിലുള്ള യുക്തി യുക്തിനിര്‍ഭരഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ.
ഇന്ന് 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ 4: 151 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ സംഘത്തില്‍ പെട്ട യഥാര്‍ത്ഥ കാഫിറുകളാണ്. അദ്ദിക്റിനെ വിസ്മരിക്കുകവഴി 25: 18 ല്‍ പറഞ്ഞ പ്രകാരം കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകളിലെ നേതാക്കള്‍ അവരുടെ അനുയായികളെ അദ്ദിക്റില്‍ നിന്ന് തടഞ്ഞുകൊണ്ട് 7: 202 ല്‍ പറഞ്ഞ പ്രകാരം പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നവരാണ്. 21: 10 ല്‍, നിശ്ചയം നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഒരു ഗ്രന്ഥം നാം അവതരിപ്പിച്ചിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. 2: 121, 140; 9: 31-32 വിശദീകരണം നോക്കുക.