(യൂനുസ്) 10 : 16
قُلْ لَوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُمْ بِهِ ۖ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ ۚ أَفَلَا تَعْقِلُونَ

നീ പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഇതിനെ ഞാന്‍ നിങ്ങളുടെമേല്‍ വിശദീകരിച്ച് തരികയോ ഇതിനെസംബന്ധിച്ച് നിങ്ങളെ അറിയിക്കുകയോ ഇല്ലായിരുന്നു, ഇതിനുമുമ്പ് ഞാന്‍ കുറേ വയസ്സ് നിങ്ങളില്‍ കഴിച്ചുകൂട്ടിയിട്ടുള്ളതാണല്ലോ, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നവരാകുന്നില്ലെയോ? 

അദ്ദിക്ര്‍ പ്രവാചകന്‍ കെട്ടിച്ചമച്ചതാണ്, അല്ലെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്തണം എന്ന് കരുതുന്നവരോടുള്ള മറുപടിയാണിത്. 29: 48 ല്‍, നീ ഇതിനു മുമ്പ് ഒരു ഗ്രന്ഥവും തിലാവത്ത് ചെയ്യുന്നവനായിരുന്നില്ലല്ലോ, നിന്‍റെ വലതുകൈകൊണ്ട് നീ എഴുതുന്നവനുമായിരുന്നില്ല, അങ്ങനെയായിരുന്നെങ്കില്‍ ഈ മിഥ്യാവാദികള്‍ക്ക് സംശയിക്കാമായിരുന്നു എന്നും, 29: 49 ല്‍ എന്നാല്‍ അറിവ് ലഭിച്ചവരുടെ നെഞ്ചുകളില്‍ അത് സുവ്യക്തങ്ങളായ തെളിഞ്ഞ സൂക്തങ്ങള്‍ തന്നെയാണ്, അക്രമികളല്ലാതെ നമ്മുടെ സൂക്തങ്ങളെത്തൊട്ട് വിരോധംവെച്ച് തര്‍ക്കിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 41: 41-43 ല്‍ പറ ഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്ന് ത്രികാലജ്ഞാനിയിലൂടെ അവതരിപ്പിച്ചിട്ടുളള മിഥ്യകലരാത്ത അജയ്യമായ ഗ്രന്ഥമാണ് അദ്ദിക്ര്‍ എന്നോ, 15: 9 പ്രകാ രം അതിന്‍റെ സംരക്ഷണമാണ് അല്ലാഹുതന്നെ ഏറ്റെടുത്തിട്ടുള്ളതെന്നോ തിരിച്ചറിയാത്തവരും അത് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവരും ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിക്കുന്ന 25: 18 ല്‍ പറഞ്ഞ കെട്ടജനത തന്നെയാണ്. 29 കള്ളവാദികളും കപടവിശ്വാസികളും എഴുതിയു ണ്ടാക്കിയ ഗ്രന്ഥങ്ങളെ പിന്‍പറ്റുന്നവരും അറബി ഖുര്‍ആന്‍ വായിക്കുന്നവരുമായ ഫുജ്ജാറുകളുടെ മടക്കം നരകത്തിലേക്കായിരിക്കുമെന്ന് വിശ്വാസി കള്‍ പറയുമ്പോള്‍ ചിന്തയില്ലാത്ത ഭ്രാന്തന്‍മാരും അക്രമികളും യഥാര്‍ത്ഥ കാഫിറുകളുമായ അവര്‍ അതിനെ പുച്ഛിച്ചുതള്ളുന്നതാണ്. 2: 44; 4: 158-159; 9: 67-68; 21: 10; 42: 52 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!