അങ്ങനെ അവന്‍ അവരെ ആ വിപത്തില്‍ നിന്ന് രക്ഷപ്പെടുത്തിയാലോ,അവര്‍ ഭൂമിയില്‍ അന്യായമായി അതിക്രമം കാണിച്ചുതുടങ്ങുന്നു; ഓ മനുഷ്യരേ! നിശ്ചയം നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെ തന്നെയാണ്, ഐഹികജീവിത വിഭവങ്ങള്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക, പിന്നീട് നമ്മിലേക്ക് തന്നെയാണ് നിങ്ങളുടെ മടക്കം, അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് നാം നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരുന്നതാണ്.
ജീവിതലക്ഷ്യമില്ലാതെ ജീവിക്കുന്ന മനുഷ്യരെ ഏത് വിപത്തില്‍ നിന്ന് രക്ഷപ്പെടുത്തിയാലും കുറച്ചുകഴിയുമ്പോള്‍ അതെല്ലാം മറന്നുകൊണ്ട് സ്രഷ്ടാവിനെ മറന്ന് ജീവിക്കുന്നതാണ്. ഇന്ന് ലോകത്തെവിടെയും ധിക്കാരങ്ങളിലും അതിക്രമങ്ങളിലും നശീകരണ പ്രവര്‍ത്തനങ്ങളിലും ധൂര്‍ത്തിലും പിശുക്കിലും നന്മതടയുന്നതിലും തിന്മ പ്രചരിപ്പിക്കുന്നതിലുമെല്ലാം മുന്‍പന്തിയിലുള്ളത് ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളാണെന്ന് അദ്ദിക്റിനെ ഉരക്കല്ലും മൗഇളത്തുമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് തിരിച്ചറിയാവുന്നതാണ്. അവരുടെ പണ്ഡിതന്‍മാരെയും ആ ജനതയെത്തന്നെയും 7: 175-176 സൂക്തങ്ങളില്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റംവരാത്ത നായയോട് ഉ പമിച്ചിട്ടുള്ളത് അതുകൊണ്ട് തന്നെയാണ്. 62: 5 ല്‍, അവരെ കഴുതയോടും ജൂതരോടും ഉപമിക്കുകയും ഇത്തരം അക്രമികളെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്ന് പറയുകയും ചെയ്തിരിക്കുന്നു. അന്യായമായി അതിക്രമം കാണിക്കുക എന്നുപറഞ്ഞതില്‍, ഹഖ് -അദ്ദിക്ര്‍- ഇല്ലാതെ സത്യത്തിലാണെന്നും അല്ലാഹുവിന്‍റെ ഇഷ്ടദാസ ന്‍മാരാണെന്നുമുള്ള ഭാവത്തില്‍ ജീവിക്കുക, ഗ്രന്ഥം ലഭിക്കാത്തവരെ കാഫിറുകളെന്ന് മുദ്രകുത്തുക എന്നതെല്ലാം ഉള്‍പ്പെടുന്നതാണ്. ഗ്രന്ഥം ലഭിച്ചവര്‍ ആരെയും ആശ്രയിക്കാതെ ഭൂമിയില്‍ എവിടെയും തല ഉയര്‍ത്തിക്കൊണ്ട് നടക്കണമെന്നും അതുകൊണ്ട് പ്രൗഢരാകണമെന്നുമാണ് 3: 79-80 സൂക്തങ്ങളിലൂടെ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ മാര്‍ഗദര്‍ശനം ചെയ്യുന്നില്ല എന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. നാലാം ഘട്ടത്തില്‍ ഐഹിക ലോകത്ത് സ്വര്‍ഗം പണിത് ഏഴാം ഘട്ടത്തില്‍ അത് അനന്തരമെടുക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. എന്നാല്‍ 7: 178-179 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്താതെ ജീവിക്കുന്ന ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും അവരുടെ അനുയായികളും നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവരാണ്. അവര്‍ അവരുടെ വിധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വയം മാറ്റാന്‍ തയ്യാറാകാത്തവരാണ്. അതുകൊണ്ട് യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അവരെ ഉണര്‍ത്താന്‍ വിശ്വാസിക്ക് കഴിയുകയില്ല. 4: 133; 6: 115-116; 7: 146-147; 9: 94; 14: 30 വിശദീകരണം നോക്കുക.