( യൂനുസ് ) 10 : 30

هُنَالِكَ تَبْلُو كُلُّ نَفْسٍ مَا أَسْلَفَتْ ۚ وَرُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۖ وَضَلَّ عَنْهُمْ مَا كَانُوا يَفْتَرُونَ

എല്ലാഓരോ ആത്മാവിനും അവരുടെ കഴിഞ്ഞുപോയതെല്ലാം അപ്പോള്‍ അവി ടെ വെളിവാക്കുന്നതാണ്, എല്ലാവരും അവരുടെ യഥാര്‍ത്ഥ യജമാനനായ അല്ലാ ഹുവിലേക്ക് മടക്കപ്പെടുന്നതും അവര്‍ കെട്ടിച്ചമച്ചിരുന്ന വ്യാജങ്ങളൊക്കെയും അവരെത്തൊട്ട് അപ്രത്യക്ഷമാവുന്നതുമാണ്.

1: 3; 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയി ല്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ വിധിദിവസം ഒരു തുറന്ന പ്രകാശിക്കുന്ന പുസ്തകമായി ന ല്‍കപ്പെട്ട് 'നീ നിന്‍റെ ഗ്രന്ഥം വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണ നടത്താന്‍ നീ ത ന്നെ മതിയായവനാണ്' എന്ന് പറയപ്പെടുമെന്ന ബോധമുള്ളവനാണ് വിശ്വാസി. അത്തരം വിശ്വാസി 3: 136; 7: 43 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ ഓരോരുത്തരും ഇവിടെവെച്ച് സ്വര്‍ഗം പണിതാല്‍ മാത്രമേ പരലോകത്ത് അത് അനന്തരമെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കി സ്വര്‍ഗം ഇവിടെ പണിയുന്നതാണ്. അങ്ങനെ ചെയ്യാത്ത അ റബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫുജ്ജാറുകളുടെയും പട്ടിക 83: 7 ല്‍ പറഞ്ഞ നരക ക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണുള്ളത്. ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഇവര്‍ സിജ്ജീന്‍ പട്ടികയിലുള്ള അവരുടെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് ടിക്കറ്റായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി മാറ്റുകയില്ല. അങ്ങനെ അവര്‍ 3: 181-182; 9: 31 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠമാണ് സമ്പാദിക്കുന്നത്. 25: 27-29 ല്‍ പറഞ്ഞപ്രകാരം ഇത്തരം അക്രമികള്‍ വിധിദിവസം: 'ഓ എന്‍റെ നാശം, ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍! അവനാണ ല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പി ശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെ ആയിരുന്നുവല്ലോ' എന്ന് വിലപിക്കുന്നതാണ്. ഫുജ്ജാറുകളായ കുഫ്ഫാറുകളില്‍ നിന്നുള്ള ഏതൊരാളും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ കളവാക്കി ജീവിക്കുകവഴി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തു ള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 6: 62; 7: 52-53; 9: 51, 59 വി ശദീകരണം നോക്കുക.