أُولَٰئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ
അക്കൂട്ടര്, അവരുടെ അന്തിമസങ്കേതം നരകം തന്നെയാകുന്നു-എന്തുകൊണ്ടെ ന്നാല് അതായിരുന്നു അവര് സമ്പാദിച്ചുകൊണ്ടിരുന്നത്.
9: 67-68, 81-82 സൂക്തങ്ങളില് വിവരിച്ച പ്രകാരം കപടവിശ്വാസികളും കുഫ്ഫാറുകളും യുക്തിനിര്ഭരമായ ഉണര്ത്തലായ അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് ദേഹേച്ഛക്കും ഐഹികലോകത്തിനും പ്രാധാന്യം കൊടുത്ത് ജീവിക്കുന്നവരാണ്. 7: 179 ല് വിവരിച്ച പ്രകാരം ഇത്തരം ലക്ഷ്യബോധമില്ലാത്തവരെക്കൊണ്ടും പ്രജ്ഞയറ്റ അവരുടെ അനുയായികളെക്കൊണ്ടും നരകക്കുണ്ഠം കുത്തിനിറക്കപ്പെടുന്നതാണ്. 89: 27-30 പ്രകാരം ശാ ന്തിനേടിയ ആത്മാവ് മാത്രമേ സ്വര്ഗത്തില് പ്രവേശിക്കുകയുളളൂ. അദ്ദിക്ര് കൊണ്ട് മാത്രമാണ് ഹൃദയങ്ങള്ക്ക് ശാന്തി ലഭിക്കുക എന്ന് 13: 28 ല് പറഞ്ഞിട്ടുണ്ട്.
69: 19-20 ല്, ആര്ക്കാണോ വലതുകയ്യില് ഗ്രന്ഥം കിട്ടിയത്, അവന് കുടുംബാംഗങ്ങളിലേക്ക് തിരിഞ്ഞ് 'ഹാ, എന്റെ ഗ്രന്ഥം വായിച്ചുനോക്കുവീന്, ഞാന് വിചാരണ പ്രതീക്ഷിച്ചാണ് ഐഹികലോകത്ത് ജീവിച്ചിരുന്നത്' എന്ന് പറയുമെന്നും; 69: 25-26 ല്,ആര്ക്കാ ണോ ഇടതുകയ്യില് ഗ്രന്ഥം കിട്ടിയത് അവന്, 'എന്റെ നാശം! എനിക്ക് എന്റെ ഗ്രന്ഥം കി ട്ടിയിരുന്നില്ലെങ്കില് എത്ര നന്നായിരുന്നേനെ, ഞാന് എന്റെ വിചാരണ അറിഞ്ഞിട്ടുണ്ടായിരുന്നില്ലെങ്കില് എത്ര നന്നായിരുന്നേനെ' എന്ന് വിലപിക്കുന്നതാണ് എന്നും മുന്നറി യിപ്പ് നല്കിയിട്ടുണ്ട്. 6: 31, 93; 9: 51 വിശദീകരണം നോക്കുക.