إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ يَهْدِيهِمْ رَبُّهُمْ بِإِيمَانِهِمْ ۖ تَجْرِي مِنْ تَحْتِهِمُ الْأَنْهَارُ فِي جَنَّاتِ النَّعِيمِ
നിശ്ചയം വിശ്വാസികളായവരും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരും ആ രോ, അവരുടെ വിശ്വാസം കൊണ്ട് അവരുടെ നാഥന്അവരെ സന്മാര്ഗത്തിലേക്ക് നയിക്കുന്നതാണ്, അനുഗ്രഹസമ്പൂര്‍ണ്ണമായ സ്വര്ഗപ്പൂന്തോപ്പുകളി ല്‍ അവരുടെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതുമാണ്.
'അവരുടെ വിശ്വാസം കൊണ്ട്' എന്ന് പറഞ്ഞതിന്റെ വിവക്ഷ അദ്ദിക്ര്‍ കൊണ്ട് എ ന്നാണ്. അഥവാ സന്മാര്ഗമായ അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ നിന്നാണ് വന്നത്, അതിനെ പി ന്പറ്റുന്നവര്ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാവുന്നതാണ്. 2: 110; 3: 136; 7: 43 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി, നാലാം ഘട്ടമായ ഐഹിക ജീവിതത്തില്‍ ഏഴാം ഘട്ടത്തിലേക്കുവേണ്ട സ്വര്‍ഗം പണിയണമെന്ന ബോധത്തോടുകൂടി ജീവിക്കുന്നവനാണ്. അദ്ദിക്റിനെ പിന്‍പറ്റുന്നവരോട്, 'നിങ്ങളുടെ നാഥന് എന്താണ് ഇറക്കിയത്' എന്ന് ചോദിച്ചാല്‍ അവര്‍ പറയും: ഏറ്റവും ന ല്ലത് എന്ന്, അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും ന ന്മയുണ്ട്, പരലോക ഭവനം ഇഹലോകത്തേക്കാള്‍ ഉത്തമമായിരിക്കും, അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കുള്ള ഭവനം അനുഗ്രഹ സമ്പൂര്‍ണ്ണം തന്നെയാണ്. അതെ, നിത്യാനുഗ്രഹങ്ങളടങ്ങിയ സ്വര്‍ഗപ്പൂന്തോപ്പുകള്‍, അതിന്റെ താഴ്ഭാഗങ്ങളിലൂടെ അരു വികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്, അവര്‍ക്ക് അതില്‍ അവര്‍ ഉദ്ദേശിക്കുന്നതെല്ലാമുണ്ട്, അപ്രകാരമാണ് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുക. പരിശുദ്ധന്മാരായ മലക്കുകള്‍ അവരുടെ റൂഹ് പിടിക്കുമ്പോള്‍ പറയുന്നതാണ്: 'നിങ്ങള്‍ക്ക് സമാധാനം, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമാ യി സ്വര്‍ഗത്തില്‍ പ്രവേശിക്കുക' എന്ന് 16: 30-32 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവും മലക്കുകളും വിശ്വാസികളെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതിനുവേ ണ്ടി അനുഗ്രഹം ചെയ്തുകൊണ്ടിരിക്കുന്നു, അവന് വിശ്വാസികളോട് കാരുണ്യമുള്ള വനുമായിരിക്കുന്നു, അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം 'സമാധാനം' എന്നായിരിക്കും അവരോടുള്ള അവന്റെ അഭിവാദ്യം, അവര്‍ക്കായി മാന്യമായ പ്രതിഫലം ഒരുക്കിവെക്കു കയും ചെയ്തിട്ടുണ്ടെന്ന് 33: 43-44 ലും പറഞ്ഞിട്ടുണ്ട്. 2: 213, 218; 8: 2-4; 16: 2; 36: 10-11 വിശദീകരണം നോക്കുക.