( അല്‍ ഹിജ്ര്‍ ) 15 : 45

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ

നിശ്ചയം സൂക്ഷ്മാലുക്കള്‍ സ്വര്‍ഗ്ഗപ്പൂന്തോപ്പുകളിലും അരുവികളിലുമായി രിക്കും.

2: 2 ല്‍, ആ ഗ്രന്ഥം അതിന്‍റെ കാര്യത്തില്‍ സംശയമില്ല, അത് സൂക്ഷ്മാലുക്കള്‍ക്ക് സന്മാര്‍ഗമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അതായത് ആരാണോ അദ്ദിക്റിനെ പിന്‍പറ്റുന്നത് അഥവാ സന്മാര്‍ഗമായി സ്വീകരിച്ചത്, അവരാണ് സൂക്ഷ്മാലുക്കള്‍. ആര്‍ക്കാണോ സത്യമാ യ അദ്ദിക്ര്‍ വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ലും; നിശ്ചയം അദ്ദിക്ര്‍ സൂക്ഷ്മാലുക്കള്‍ക്ക് ഒരു ടിക്ക റ്റ് തന്നെയാണ് എന്ന് 69: 48 ലും പറഞ്ഞിട്ടുണ്ട്. 

ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ജീവിതം നയിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളു ടെയും മരണസമയത്ത് നാഥന്‍ "അപ്പോള്‍ നീ സ്വിദ്ഖിനെ സത്യപ്പെടുത്തിയില്ല, അതുകൊണ്ട് നീ നമസ്കരിച്ചിട്ടുമില്ല. എന്നാല്‍ നീ തള്ളിപ്പറഞ്ഞ് പിന്തിരിഞ്ഞുപോയി" എന്ന് പറയുന്നതാണ് എന്ന് 75: 31-33 ലും; അല്ല, നിശ്ചയം എന്‍റെ സൂക്തങ്ങള്‍ നിനക്ക് വന്നു കിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറു കളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പറയുന്നതാണ് എന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. 7: 37; 9: 124-125; 11: 120 വിശദീകരണം നോക്കുക.