( അല്‍ ഹിജ്ര്‍ ) 15 : 60

إِلَّا امْرَأَتَهُ قَدَّرْنَا ۙ إِنَّهَا لَمِنَ الْغَابِرِينَ

അവന്‍റെ സ്ത്രീയൊഴികെ, നിശ്ചയം അവള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നവ ളില്‍ പെട്ടവളായിരിക്കുമെന്ന് നാം നിശ്ചയിച്ചിരിക്കുന്നു.

അല്ലാഹുവിന്‍റെ കല്‍പനകള്‍ മാത്രം അനുസരിക്കുക, ധിക്കാരം തീരെ വരാതി രിക്കുക എന്നതാണ് മലക്കുകളുടെ സ്വഭാവം. ഇവിടെ അല്ലാഹു പറയുന്നതുപോലെ 'നാം രക്ഷപ്പെടുത്തും, നാം നിശ്ചയിച്ചിരിക്കുന്നു' എന്നെല്ലാമാണ് മലക്കുകള്‍ പറയുന്നത്. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് മലക്കുകളുടെ പ്രവര്‍ത്തനം അല്ലാഹുവിന്‍റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമമാണ് എന്നാണ്. 27: 82 ല്‍, അന്ത്യനാള്‍ അടുക്കുമ്പോ ള്‍ ഭൂമിയില്‍ നിന്ന് ഒരു മൃഗത്തെ പുറപ്പെടുവിക്കുകയും ആ മൃഗം ജനങ്ങളോട്, 'നി ശ്ചയം ജനങ്ങള്‍ നമ്മുടെ സൂക്തങ്ങളില്‍ ദൃഢബോധ്യമില്ലാത്തവരാകുന്നു' എന്ന് പറയുകയും ചെയ്യുന്നത് അല്ലാഹുവിന് വേണ്ടി മാത്രമാണ്. സ്വാലിഹ് നബിയുടെ ഒട്ടകം പോലെത്തന്നെ ആ മൃഗവും പ്രസവിക്കപ്പെട്ടുണ്ടാകുന്നതല്ല. ഗ്രന്ഥത്തിലെ 6236 സൂ ക്തങ്ങളുടെ ആശയത്തിലൂടെ അല്ലാഹുവിനെ കണ്ടവര്‍ക്ക് മാത്രമേ ഇത്തരം ദിവ്യാത്ഭുതങ്ങളില്‍ വിശ്വാസമുണ്ടാവുകയുള്ളൂ. അല്ലാത്തവരോട് മരിച്ചുപോയവര്‍ എഴുന്നേറ്റുവ ന്ന് 'ഞാന്‍ നരകത്തില്‍ നിന്നാണ് വരുന്നത്, നീ ജീവിക്കുന്ന ഈ മാര്‍ഗ്ഗം വെടിയണം' എന്ന് പറഞ്ഞാല്‍ പോലും അവര്‍ വിശ്വസിക്കുകയില്ല എന്ന് 6: 111; 13: 31 എന്നീ സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. 18: 103 ല്‍ അല്ലാഹു പ്രവാചകനോട് ചോദിക്കാന്‍ പറയുന്നത്: 'പ്ര വൃത്തികള്‍ നഷ്ടപ്പെട്ടവര്‍ ആരാണെന്ന് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ' എന്നാണ്. ഇവിടെ അല്ലാഹുവിന്‍റെ സ്വരത്തില്‍ തന്നെയാണ് പ്രവാചകനും സംസാരിക്കുന്നത്. അതുപോലെത്തന്നെ 'ഞാനില്ല, എന്‍റേതൊന്നുമില്ല' എന്ന നയത്തില്‍ ജീവിക്കുന്ന വി ശ്വാസികളും അല്ലാഹുവിന്‍റെ സ്വരത്തില്‍ തന്നെയാണ് സംസാരിക്കുക. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ ആരുടെ മുമ്പിലും തലകുനിക്കാത്ത പ്രൗഢരും അ ദ്ദിക്ര്‍ കൊണ്ട് അഹങ്കരിക്കുന്നവരുമാകണമെന്ന് 3: 79; 4: 82 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 4; 10: 99-100; 47: 24- 25 വിശദീകരണം നോക്കുക.