( ഇസ്റാഅ് ) 17 : 77

سُنَّةَ مَنْ قَدْ أَرْسَلْنَا قَبْلَكَ مِنْ رُسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا

നിനക്ക് മുമ്പ് നാം അയച്ചിട്ടുള്ള നമ്മുടെ പ്രവാചകന്‍മാരില്‍ നിന്നുള്ളവരുടെ ചര്യയാണിത്, നമ്മുടെ ചര്യയില്‍ യാതൊരു മാറ്റവും നീ കണ്ടെത്തുകയുമില്ല.

അല്ലാഹുവിന്‍റെ ചര്യ-നടപടിക്രമം-അദ്ദിക്ര്‍ തന്നെയാണ്. പ്രപഞ്ചത്തിന്‍റെ ഭരണ ഘടനയായ അതില്‍ രേഖപ്പെടുത്താത്തതായിട്ട് ഒന്നും തന്നെയില്ല എന്ന് 10: 61; 57: 22 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. അഥവാ അദ്ദിക്ര്‍ ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമാണ്. ഒരു ജനത തങ്ങളുടെ പ്രവാചകന്‍മാരോട് അക്രമം പ്രവര്‍ത്തിക്കു കയോ തള്ളിപ്പറയുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ആ ദേശത്ത് അധികകാലം തുടരാന്‍ കഴിയുകയില്ല. ഒന്നുകില്‍ അല്ലാഹുവിന്‍റെ ശിക്ഷ അവരെ നശിപ്പിച്ചുകളയും, അല്ലെങ്കില്‍ മറ്റേതെങ്കിലും ജനത അവരെ ജയിച്ചടക്കും, അതുമല്ലെങ്കില്‍ പ്രവാചകന്‍ മാരുടെ അനുയായികള്‍ അവരെ അതിജയിക്കുന്നതുമാണ്. 40: 84-85 ല്‍ അല്ലാഹു പറയു ന്നു: പൂര്‍വ്വികകാലത്തുള്ള കാഫിറുകള്‍ നമ്മുടെ ശിക്ഷ നേരില്‍ കണ്ടപ്പോള്‍ 'നിശ്ചയം ഞങ്ങള്‍ ഏകനായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചു, മുമ്പ് ഞങ്ങള്‍ അവനില്‍ പങ്കു ചേര്‍ത്തവരെയെല്ലാം ഞങ്ങളിതാ നിഷേധിക്കുന്നു' എന്നാണ് പറയുകയുണ്ടായത്. നമ്മു ടെ ശിക്ഷ കണ്ടപ്പോഴുള്ള വിശ്വാസം സ്വീകരിക്കല്‍ അവര്‍ക്ക് ഉപകാരപ്പെട്ടില്ല, എക്കാ ലത്തുമുള്ള അവന്‍റെ അടിമകളില്‍ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്‍റെ ചര്യ ഇതുത ന്നെയാണ്, അപ്പോള്‍ അവിടെ കാഫിറുകളാണ് എല്ലാം നഷ്ടപ്പെട്ടവരായി മാറിയത്. 48: 22 ല്‍, കപടവിശ്വാസികളും കാഫിറുകളും വിശ്വാസികളോട് യുദ്ധം ചെയ്യുകയാണെങ്കില്‍ പിന്തിരിഞ്ഞ് പോവുകതന്നെ ചെയ്യുമെന്നും അവര്‍ക്ക് ഒരു സഹായിയെയും കണ്ടെത്തുകയില്ല എന്നും പറഞ്ഞതിന് ശേഷം 48: 23 ല്‍, ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള വരില്‍ അല്ലാഹുവിന്‍റെ ചര്യതന്നെയാണ് ഇത്, അപ്പോള്‍ അല്ലാഹുവിന്‍റെ ചര്യ മാറ്റിമ റിക്കുന്നതായി നീ കണ്ടെത്തുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 8: 31; 10: 103; 12: 110 വിശദീ കരണം നോക്കുക.